ബെംഗളൂരു: ഡോംലൂർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27-ന് വിപുലമായ പരിപാടികളോടെ ഇന്ദിരാനഗറിലെ എൻ.ഡി.കെ. കല്യാണ മന്ദിരത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞ ഞായറാഴ്ച ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി എല്ലാ അംഗങ്ങളുടെയും സജീവമായ സഹകരണവും പങ്കാളിത്തവും അഭ്യർഥിച്ചു. പരിപാടികളുടെ വിശദമായ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
SUMMARY: Domlur Malayali Association’s Onam celebration on September 27th
















