കാസറഗോഡ് പശുക്കടത്ത് ആരോപിച്ച്‌ വാഹനം തടഞ്ഞു; ഡ്രൈവര്‍ക്ക് ഭീഷണി

കാസറഗോഡ്: കന്നുകാലിക്കടത്ത് ആരോപിച്ച്‌ പിക്കപ്പ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി. കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം ബായാറിലാണ് സംഭവം. പൈവള്ളികെ ആവളയില്‍ ഇബ്രാഹിം ഖലീല്‍ നല്‍കിയ പരാതിയില്‍ രണ്ട് പേർക്കെതിരെ കേസെടുത്തു. പുനീത് എന്ന വ്യക്തിക്കെതിരെയും കണ്ടാലറിയുന്ന മറ്റൊരാള്‍ക്കെതിരെയുമാണ് കേസെടുത്തത്.

നാലു കാളകളാണ് പിക്കപ്പ് വാനില്‍ ഉണ്ടായിരുന്നത്. രണ്ട് ബൈക്കുകളിലായി നാലംഗസംഘം പിക്കപ്പിനെ പിന്തുടർന്നതായി പരാതിയില്‍ പറയുന്നു. ബൈക്കുകളിലൊന്ന് ഓവർടേക്ക് ചെയ്‌ത് പിക്കപ്പിന് മുന്നില്‍ നിർത്തിയശേഷം അതിലുണ്ടായിരുന്ന രണ്ട് പേർ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇവർ അസഭ്യം പറഞ്ഞതായും വടികള്‍ ഉപയോഗിച്ച്‌ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിക്കാരൻ പറയുന്നു. കന്നുകാലികളെ അറവുശാലകളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നായിരുന്നു അക്രമികളുടെ ഭീഷണി. കാസറഗോഡ് ജില്ലയില്‍ നേരത്തെയും സമാനമായ സംഭവം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.

SUMMARY: Kasaragod: Vehicle stopped on suspicion of cow smuggling

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories