നീലേശ്വരം വെടിക്കെട്ടപകടം; പ്രതികളുടെ ജാമ്യം റദ്ദാക്കി

കാസറഗോഡ്: നീലേശ്വരം തെരു അഞ്ഞുറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായവരുടെ ജാമ്യം റദ്ദാക്കി. ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയുടെ വിധിയാണ് ജില്ലാ സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ജാമ്യം ലഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ചന്ദ്രശേഖരനും ഭരതനും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ജാമ്യത്തിന് ആരുമെത്താത്തതിനാല്‍ രാജേഷിന് പുറത്തിറങ്ങാനായില്ല.

കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം. പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. ഇരുന്നൂറിലേറെ പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ മരിക്കുകയും ചെയ്തു.

TAGS : NILESHWARAM ACCIDENT | ACCUSED
SUMMARY : Nileswaram fireworks accident; The accused’s bail was cancelled

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിമുക്തഭടന്മാര്‍ക്കായി നവംബര്‍ ആറിന് മെഗാ തൊഴില്‍ മേള

തിരുവനന്തപുരം: വിമുക്തഭടന്മാരെ സിവിലിയൻ തൊഴില്‍ മേഖലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമായി,...

ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു; പെണ്‍സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍

ബെംഗളൂരു: മകളുമായുള്ള പ്രണയബന്ധത്തില്‍ പ്രകോപിതനായി തൊഴിലുടമ മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട്...

തമിഴ്നാട്ടില്‍ തിയറ്ററുകളില്‍ പുലര്‍ച്ചെ ഷോകള്‍ തിരിച്ചെത്തുന്നു; അനുമതി നല്‍കി സര്‍ക്കാര്‍

ചെന്നൈ: പുതിയ സിനിമകളുടെ റിലീസ് ആഴ്ചയില്‍ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ ആറ് പ്രദർശനങ്ങള്‍...

കർണാടകയിൽ ബസ് യാത്ര ചെലവേറും; കെഎസ്ആർടിസി, ബിഎംടിസി ബസ് നിരക്കുകൾ വർധിപ്പിച്ചു

ബെം​ഗളൂരു: കർണാടകയിൽ സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക് വർധിപ്പിച്ചു. ഡീസൽ വില...

വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി

ബെംഗളൂരു: വർത്തമാനകാലത്തെ വായിക്കാത്തൊരു സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല. ‘ഇന്ന്’ എന്ന ചിന്തയും...

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനെ തളച്ച് ഡെമോക്രാറ്റിക് മുന്നേറ്റം

വാഷിങ്‌ടൺ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ​യും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്...

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; മില്‍മ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട നടപടി ഹൈക്കോടതി...

ഗോകർണ ബീച്ചിൽ തിരയിൽപ്പെട്ട് മൂന്നുപേർ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ഗോകർണയിലുള്ള ദുബ്ബൻസഷി കടല്‍ത്തീരത്ത് തിരമാലകളില്‍പ്പെട്ട് മൂന്നുപേർ മരിച്ചു. ബെംഗളൂരുവിലെ...

Related Articles

Popular Categories