നിതിന്‍ രാജിന്റെ മരണം: നാളെ സംസ്ഥാനവ്യാപക ഹര്‍ത്താല്‍; സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ. ദളിത്-ആദിവാസി സംഘടനകളുടെ സംയുക്ത ആക്ഷൻ കൗൺസിലാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 52 ഓളം സംഘടനകളുടെ പിന്തുണ ഹർത്താലിനുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ പ്രഖ്യാപനം. അധ്യാപകരായ ഡോ. എം.കെ. റാം ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.

ഹർത്താലിന്റെ ഭാഗമായി വാഹനങ്ങൾ നിർബന്ധപൂർവ്വം തടയില്ലെന്നും എന്നാൽ ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ഹർത്താലിന് മുന്നോടിയായി ഇന്ന് വൈകുന്നേരം തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഗാന്ധി പാർക്കിലേക്ക് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം, നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. എന്നാല്‍ കേസിലെ രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിച്ചത്.
SUMMARY: Nitin Raj’s death: State-wide hartal tomorrow; Action Council says private vehicles will be blocked

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎന്‍എസ്എസ് ഗോണികൊപ്പ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ഗോണികൊപ്പ കരയോഗത്തിന്റെ വാർഷിക പൊതുയോഗം...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; നാളെ വൈകീട്ട് പവര്‍കട്ട് ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ് ഇബി. നാളെ...

ഓഗസ്റ്റ് 15 മുതൽ സ്വിഗ്ഗി, സൊമാറ്റോ ബഹിഷ്‌കരിക്കുമെന്ന് ബെംഗളൂരു ഹോട്ടൽ-റസ്റ്റോറന്റ് ഉടമകൾ

ബെംഗളൂരു: ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന ഉയർന്ന കമ്മീഷൻ, നിർബന്ധിത...

ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സെപ്റ്റംബര്‍ 6 ന്‌

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും സെപ്റ്റംബര്‍...

ഓർമ്മകളിൽ പിള്ളേരോണം

മീരാ നാരായണൻ ചിങ്ങത്തിലെ ഓണം ഇന്ന് ആഘോഷപെയ്താണ്. പൂക്കളവും പുലിക്കളിയും, ഓണസദ്യയും കലാപരിപാടികളും ചേർന്ന്...

കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച...

ക്രിക്കറ്റ് ഗ്രൗണ്ടിൽ മനുഷ്യന്റെ തല, റെയിൽവേ ട്രാക്കിന് സമീപം ഉടല്‍;  പരിഭ്രാന്തി, ഒടുവിൽ ദുരൂഹത നീക്കി പോലീസ്

ബെംഗളൂരു: നഗരത്തിലെ വര്‍ത്തൂര്‍–കൊടതി പ്രദേശത്തെ ക്രിക്കറ്റ് ഗ്രൗണ്ടിൽ മനുഷ്യന്റെ തല കണ്ടെത്തിയ...

വന്ദേമാതരത്തെ അവഹേളിക്കുന്നത് ക്രിമിനല്‍ കുറ്റം; ബില്‍ രാജ്യസഭ പാസാക്കി

ഡല്‍ഹി: ദേശീയ ഗാനമായ 'ജനഗണ മന'യ്ക്ക് നിലവിലുള്ളതിന് സമാനമായി ദേശീയ ഗീതമായ...

Related Articles

Popular Categories