ക്രിക്കറ്റ് ഗ്രൗണ്ടിൽ മനുഷ്യന്റെ തല, റെയിൽവേ ട്രാക്കിന് സമീപം ഉടല്‍;  പരിഭ്രാന്തി, ഒടുവിൽ ദുരൂഹത നീക്കി പോലീസ്

ബെംഗളൂരു: നഗരത്തിലെ വര്‍ത്തൂര്‍–കൊടതി പ്രദേശത്തെ ക്രിക്കറ്റ് ഗ്രൗണ്ടിൽ മനുഷ്യന്റെ തല കണ്ടെത്തിയ സംഭവം പരിഭ്രാന്തിക്ക് സൃഷ്ടിച്ചു. തല കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയത്തിൽ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇത് കൊലപാതകമല്ലെന്നും റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട സംഭവമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

ബുധനാഴ്ച രാവിലെയാണ് സംഭവം. വര്‍ത്തൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചപ്പോൾ, സമീപത്തെ ബയ്യപ്പനഹള്ളി റെയിൽവേ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രാത്രിയിൽ റെയിൽവേ ട്രാക്കിൽ തലയറ്റ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി വ്യക്തമായി. സംഭവസ്ഥലത്ത് മൃതദേഹം ഉണ്ടായിരുന്നെങ്കിലും തല കണ്ടെത്താനായിരുന്നില്ല.

തുടർന്നുള്ള അന്വേഷണത്തിൽ മരിച്ചത് ആന്ധ്രാപ്രദേശ് സ്വദേശിയായ 28-കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ  ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. ട്രെയിൻ ഇടിച്ചതിന്റെ ആഘാതത്തിൽ ശരീരം വേർപിരിയുകയും തല ട്രാക്കിൽ നിന്ന് അകലെ എത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. തെരുവുനായ്ക്കൾ തല സമീപത്തെ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് വലിച്ചുകൊണ്ടുപോയിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.
ആദ്യഘട്ടത്തിൽ കൊലപാതകമെന്ന സംശയം ഉയർന്നിരുന്നെങ്കിലും അന്വേഷണം പൂർത്തിയായതോടെ ആ സാധ്യത പോലീസ് തള്ളിക്കളഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയിൽവേ പൊലീസ് അന്വേഷണം തുടരുകയാണ്.
SUMMARY: Man’s head found on cricket ground, body near railway tracks; panic, police finally solve mystery

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗുരുതര ക്രമക്കേടുകള്‍; മില്‍മ യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: വൻ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയതിനെ തുടർന്ന് മലബാർ മില്‍മ...

16കാരിക്ക് നല്‍കിയത് 88കാരിയുടെ എക്സ് റേ; കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി

പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണം....

തൃണമൂല്‍ കോണ്‍ഗ്രസില്‍ തര്‍ക്കം: മമത-ഋതബ്രത വിഭാഗത്തിന് പുതിയ പേരും, ചിഹ്നവും അനുവദിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ പിളർപ്പിന് പിന്നാലെ മമത ബാനർജി വിഭാഗത്തിനും വിമത...

സംസ്ഥാനത്ത് ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്‌ഇബി. വൈദ്യുതി...

നീറ്റ് ക്രമക്കേട്; എൻടിഎ ആസ്ഥാനത്ത് നേരിട്ടെത്തി പരിശോധന നടത്താൻ സുപ്രീംകോടതി

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻടിഎ ആസ്ഥാനം നേരിട്ട് സന്ദർശിക്കാൻ...

ആറുമാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ മരവിപ്പിക്കും; സുപ്രധാന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ...

യുവാവിനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

കോട്ടയം: മണിമലയില്‍ യുവാവിനെ റബർ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കുന്നേല്‍...

ഹെലികോപ്ടര്‍ തുടരണം: വാടക കരാര്‍ നീട്ടണമെന്ന് സര്‍ക്കാരിന് വീണ്ടും ഡിജിപിയുടെ കത്ത്

തിരുവനന്തപുരം: കേരള പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട്...

Related Articles

Popular Categories