ഇ.വി, സി.എൻ.ജി വാഹനങ്ങൾക്ക് 5 വർഷം അധിക കാലാവധി; വൻ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങളുടെ അനുവദനീയമായ ഉപയോഗകാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. നാഷണൽ പെര്‍മിറ്റ് സംവിധാനത്തിന് കീഴിൽ ബാറ്ററി, ഹൈഡ്രജന്‍ ഇന്ധനം, പ്രകൃതി വാതകം എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാണിജ്യ വാഹനങ്ങളുടെ ഉപയോഗകാലാവധിയാണ് നീട്ടുക. ബാറ്ററി, ഹൈഡ്രജന്‍, പ്രകൃതി വാതകം ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിലവിലെ കാലാവധി യഥാക്രമം 12 വര്‍ഷവും 15 വര്‍ഷവുമാണ്. ഇത് യഥാക്രമം 17 വര്‍ഷവും 20 വര്‍ഷവുമായി ഉയര്‍ത്താനാണ് നിര്‍ദേശം. ഇലക്ട്രിക് വാഹന ഉടമകൾക്കും കൊമേഴ്‌സ്യൽ ഫ്‌ളീറ്റ് ഓപ്പറേറ്റർമാർക്കും വാഹനം നിർമ്മിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നിർദ്ദേശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒന്നിലധികം സംസ്ഥാനങ്ങളിൽ സർവീസ് നടത്തുന്ന വാണിജ്യ വാഹനങ്ങൾക്കുള്ള നാഷണൽ പെർമിറ്റ് സംവിധാനം പൂർണ്ണമായും ഡിജിറ്റലാക്കാനും കേന്ദ്രം പദ്ധതിയിടുന്നു. പെർമിറ്റ് അപേക്ഷകളും അനുബന്ധ നടപടികളും ഓൺലൈനിലേക്ക് മാറ്റുന്നതോടെ പേപ്പർ വർക്കുകൾ ഒഴിവാക്കാനും സർവീസ് നടപടികൾ വേഗത്തിലാക്കാനും സാധിക്കും. ഇതോടെ ട്രാൻസ്പോർട്ട് രംഗത്തെ കടുത്ത ചുവപ്പുനാടകൾ ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ ഓട്ടോമോട്ടീവ് ഘടക നിർമ്മാതാക്കൾക്കായി ട്രേഡ് സർട്ടിഫിക്കറ്റ് സംവിധാനം വിപുലീകരിക്കാനും ശുപാർശയുണ്ട്. നിലവിൽ വാഹന നിർമ്മാതാക്കൾക്കും ഡീലർമാർക്കും മാത്രം നൽകിയിരുന്ന ഈ സർട്ടിഫിക്കറ്റ് പാർട്സ് നിർമ്മാതാക്കൾക്ക് കൂടി നൽകുന്നതോടെ ഓട്ടോമൊബൈൽ ഭാഗങ്ങൾ പരിശോധിക്കുന്നതും കൊണ്ടുപോകുന്നതും കൂടുതൽ എളുപ്പമാകും. പൊതുജനങ്ങളുടെയും വ്യവസായ മേഖലയിലുള്ളവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമായിരിക്കും പുതിയ നിയമങ്ങൾ അന്തിമമായി നടപ്പിലാക്കുക. നിലവിലുള്ള രൂപത്തിൽ അംഗീകരിക്കപ്പെടുകയാണെങ്കിൽ ഇന്ത്യയുടെ മൊബിലിറ്റി രംഗത്ത് സമീപകാലത്ത് ഉണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് വിദഗ്ധർ പറയുന്നു.
SUMMARY: 5 years additional period for EV, CNG vehicles; Union Ministry with huge concessions

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 54 📖 നാഡീമർദന ക്രിയ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കണാരി...

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വരെ വർധന; മന്ത്രിസഭ അംഗീകാരം നല്‍കി

ബെംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന്...

എൻ എസ് മാധവന്റെ ‘മുംബൈ’ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തം- ഡോ കെ എസ് രവികുമാർ

ബെംഗളൂരു: സമകാലിക ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ ശക്തികൾ അപരമത വിദ്വേഷം പ്രചരിപ്പിക്കുകയും,...

എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഫൈറ്റര്‍ പൈലറ്റ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ...

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച നിലയിൽ

തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട്...

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

Related Articles

Popular Categories