ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; പാചകവാതക വിതരണത്തില്‍ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആഗോള വിപണിയിലെ എണ്ണ- വാതക പ്രതിസന്ധിയും വിതരണ തടസങ്ങളും കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ബാധിക്കുന്ന ‘ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ’ എന്ന നിയമമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച്, ഒരു വീട്ടിൽ എൽപിജി (സിലിണ്ടർ) കണക്ഷനും പിഎൻജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) കണക്ഷനും ഒരേസമയം കൈവശംവെക്കാൻ അനുവാദമുണ്ടാകില്ല. പിഎൻജി ഉപയോഗിക്കുന്നവർ തങ്ങളുടെ എൽപിജി സിലിണ്ടറുകൾ എത്രയും വേഗം സറണ്ടർ ചെയ്യണമെന്ന് ഗ്യാസ് ഏജൻസികൾ അറിയിപ്പ് നൽകി തുടങ്ങി.

പിഎൻജി ഉപയോഗിക്കുന്ന വീടുകൾക്ക് എൽപിജി സിലിണ്ടറുകൾ നൽകരുതെന്നും വീണ്ടും നിറയ്‌ക്കരുതെന്നും ഗ്യാസ് കമ്പനികൾക്ക് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്യൂപ്ലിക്കേഷൻ തടയുകയും പൈപ്പ്ഡ് ഗ്യാസ് ലഭ്യമല്ലാത്ത വീടുകളിൽ എൽപിജി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തിലെ തടസങ്ങളും ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യ, ഈ സാഹചര്യത്തിൽ ആഭ്യന്തര വിതരണം സുഗമമാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പുതിയ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മുൻകൂട്ടി അറിയിക്കാതെ തന്നെ എൽപിജി കണക്ഷൻ വിച്ഛേദിക്കൽ, പിഴ ഈടാക്കൽ, സിലിണ്ടർ റീഫിൽ ചെയ്യുന്ന സേവനം നിർത്തലാക്കുക തുടങ്ങിയ നടപടികളാണ് ഉണ്ടാവുക. നിലവിൽ ഏകദേശം 50,000-ത്തോളം ഉപഭോക്താക്കൾ ഇതിനോടകം തന്നെ തങ്ങളുടെ എൽപിജി കണക്ഷനുകൾ സറണ്ടർ ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
SUMMARY: Only one gas connection per house; Central government imposes strict restrictions on cooking gas supply

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ...

‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്‌ഛാറിനെ പ്രശംസിച്ച്‌ നെതന്യാഹു

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ്...

ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ട് ക്രൂരത, സ്‌കൂട്ടറില്‍ 3 തവണ ഇടിച്ചു; സ്വകാര്യ ബസ് തടഞ്ഞ് യുവതി

കൊച്ചി: ഇടപ്പള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോണ്‍ മുഴക്കി കടന്നുപോകാൻ...

റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

പരിശീലകനുമായി തർക്കം; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോപ്പൻഹേഗൻ‍: പരിശീലകൻ ജോ​ർ​ജ് ജെ​സ്യൂസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം 4-ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് - ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം...

Related Articles

Popular Categories