കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം.പി. പരമേശ്വരൻ അന്തരിച്ചു

കൊച്ചി: കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ കർമ്മമണ്ഡലത്തിൽ സജീവമായിരുന്ന എം പി പരമേശ്വരൻ വൈജ്ഞാനിക സാഹിത്യമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

തൃശൂർ ജില്ലയിലെ കിരാലൂരിൽ 1935 ജനുവരി 18-നായിരുന്നു ജനനം. പിതാവ് മടങ്ങർളി പരമേശ്വരൻ നമ്പൂതിരി. അമ്മ മാടമ്പ് സാവിത്രി അന്തർജ്ജനം. തൃശൂർ നമ്പൂതിരി വിദ്യാലയത്തിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. സി.എം.എസ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസം നേടി. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദവും മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽനിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച്.ഡിയും നേടി. 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. പരമേശ്വരൻ്റെ നാലാം ലോക സിദ്ധാന്തം കേരളത്തിലെ ഇടതുപക്ഷത്തിനിടയിൽ ചർച്ചകൾ വഴിവച്ചിരുന്നു. തുടർന്ന് 2004-ൽ അദ്ദേഹത്തെ സിപിഐഎം പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമാണ് നാലാംലോക സിദ്ധാന്തം എന്ന് വിലയിരുത്തിയാണ് സിപിഎം എം.പി. പരമേശ്വരനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.

ശാസ്ത്രസാഹിത്യ പരിഷത്തിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ എം പി പരമേശ്വരൻ നിർണ്ണായക പങ്കുവഹിച്ചു. ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ച് വരുന്ന സമയത്ത് ജോലി രാജിവെച്ച് 1975ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തനങ്ങളില്‍ സജീവമായി. ശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്ന സംഘടനയെന്ന നിലയിൽ തുടക്കത്തില്‍ പ്രവർത്തിച്ചിരുന്ന ശാസ്ത്ര സാഹിത്യപരിഷത്തിനെ സാമൂഹ്യ ഇടപെടലിലൂടെ ശാസ്ത്രീയ ചിന്ത സമൂഹത്തില്‍ പ്രചരിപ്പിക്കാനുമുള്ള വേദിയാക്കി മാറ്റുന്നതില്‍ എം പി പരമേശ്വരന്‍ നിര്‍വഹിച്ച പങ്ക് വലുതാണ്‌.

‘ഉലയാത്ത സ്വപ്നങ്ങൾ’ എന്ന പേരിലുള്ള ആത്മകഥ അടക്കം മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ശാസ്ത്ര, വൈജ്ഞാനിക, സാഹിത്യ മേഖലകളിൽ ഒട്ടേറെ പുരസ്കാരങ്ങളും എം.പി പരമേശ്വരന് ലഭിച്ചിട്ടുണ്ട്.
updating….

SUMMARY: Communist ideologue M.P. Parameswaran passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തും എ അജികുമാറും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്...

മന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍പിഎസ്ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരം...

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ...

സ്വാതന്ത്ര്യദിനാഘോഷം; ചരിത്രത്തിലാദ്യമായി ഈ വര്‍ഷം ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിക്കും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ...

ഭാര്യ പ്രസവത്തിനായി മെഡിക്കല്‍ കോളേജില്‍; കൂട്ടിരിപ്പിനെത്തിയ ഭര്‍ത്താവ് ജീപ്പില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ജീപ്പിനുള്ളില്‍ യുവാവ്...

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്; യൂട്യൂബര്‍ തൊപ്പി വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ തൊപ്പി എന്ന...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില സർവ്വ നിയന്ത്രണങ്ങളും ലംഘിച്ച്‌ കുതിപ്പ് തുടരുന്നു. ഇന്ന്...

ഷെയ്ക് ഹസീനയുടെ കൈമാറ്റം; ഇന്ത്യയോട് ആവശ്യം ആവര്‍ത്തിച്ച്‌ ബംഗ്ലാദേശ്

ഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ച...

Related Articles

Popular Categories