ഇന്ത്യക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ; 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം, ഷിംല കരാർ ഉൾപ്പെടെ മരവിപ്പിക്കാനും തീരുമാനം

ഇസ്ലാമാബാദ്: കശ്മീര്‍ പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈകൊണ്ട നിലപാടിനെതിരെ നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ. 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ പാകിസ്ഥാൻ വിടണം. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചു. ഷിംല അടക്കമുള്ള കരാർ മരവിപ്പിയ്ക്കാനും പാകിസ്ഥാന്റെ തീരുമാനം. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറച്ചു. ഇന്ത്യൻ എയർലൈനുകൾക്ക് യാത്രാ അനുമതിയില്ല. വാ​ഗാ അതിർ‌ത്തിയും പാകിസ്ഥാൻ അടച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം.

സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പാകിസ്ഥാന്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 50ല്‍ നിന്ന് 30 ആക്കി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള എല്ലാ ചരക്കുനീക്കവും അവസാനിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമാണെന്നും നേരിടാൻ സേന സജ്ജമെന്നും പാകിസ്ഥാൻ പറഞ്ഞു.

ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ പാകിസ്ഥാനെതിരെ ശക്തമായ നിയന്ത്രണങ്ങളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ സമിതിയുടെ (സിസിഎസ്) മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമായിരുന്നു നിര്‍ണായക നടപടികള്‍. പാക് പൗരന്‍മാരുടെ വിസ റദ്ദാക്കാനും, സിന്ധു നദീജല കരാര്‍ റദ്ദാക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു. പിന്നാലെ പാക് പൗരന്‍മാര്‍ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ സുരക്ഷ പിന്‍വലിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു.

1971ലെ യുദ്ധത്തിനുശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഷിംല കരാർ നിലവിൽ വന്നത്. അതിർത്തിയിൽ വെടിനിർത്തൽ പാലിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നുമാണ് ഷിംല കരാറിൽ പറയുന്നത്.
<BR>
TAGS : INDIA-PAKISTAN | PAHALGAM TERROR ATTACK
SUMMARY : Pakistan denied airspace to India; Indians have to leave the country within 48 hours, it is also decided to freeze the Shimla agreement

Hot this week

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

Related Articles

Popular Categories