തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് സർക്കാർ പണം അനുവദിച്ചു. പെൻഷനായി 32 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുമ്പായി തന്നെ പെൻഷൻ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തും.
പെൻഷൻ വിതരണത്തില്‍ കുടിശ്ശിക വരുത്തിവെച്ചത് കഴിഞ്ഞ സർക്കാരാണെന്ന വിമർശനവും ഉയർന്നിരുന്നു. കുടിശ്ശിക തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശം നല്‍കിയിരുന്നു.
SUMMARY: Pensions for expatriates before Onam; Government sanctions ₹32 crore
















