‘140 കോടി ഇന്ത്യക്കാരുടെ അഭിമാനം നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു’; ക്യാപ്റ്റന്‍ മച്ചാറിനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ഡല്‍ഹി: കോ-പൈലറ്റിന്റെ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ദുബായ്‌ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ 180 പേരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. സംഭവത്തിനിടെ നേരിട്ട അനുഭവങ്ങളും തനിക്ക് ധൈര്യം നല്‍കിയ കാര്യങ്ങളും സ്മിത് മച്ചാര്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.

‘നിങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ജീവനുവേണ്ടി പൊരുതേണ്ടി വരികയും ചെയ്തു. എന്നിട്ടും സ്വന്തം ജീവനെക്കുറിച്ച്‌ ആലോചിക്കാതെ യാത്രക്കാരുടെ ജീവനാണ് നിങ്ങള്‍ പ്രാധാന്യം നല്‍കിയത്. നിങ്ങള്‍ 140 കോടി ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തിയിരിക്കുന്നു, – ആശുപത്രി കിടക്കയില്‍ നിന്ന് സംസാരിച്ച ക്യാപ്റ്റന്‍ മച്ചാറിനോട് പി.എം. മോദി പറഞ്ഞു.

‘ഇന്ന് ഓരോ സഹപൗരനും ലോകമെമ്പാടുമുള്ള ജനങ്ങളും നിങ്ങളെ കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്നു,’ പ്രധാനമന്ത്രി പൈലറ്റിനോട് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ കാട്ടിയ ധൈര്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്മിത് മച്ചാറിന്റെ വേഗത്തിലുള്ള ആരോഗ്യപ്രാപ്തിക്ക് പ്രധാനമന്ത്രി ആശംസകളും നേര്‍ന്നു.

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ലൈദുബായ് വിമാനത്തിലാണ് കോ-പൈലറ്റിന്റെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് വിമാനം സുരക്ഷിതമായി നിയന്ത്രിച്ച്‌ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ നിര്‍ണായക പങ്കുവഹിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ സ്മിത് മച്ചാര്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ധൈര്യത്തെ നേരത്തെ തന്നെ വിവിധ തലങ്ങളില്‍ അഭിനന്ദനങ്ങള്‍ ഉയര്‍ന്നിരുന്നു.

SUMMARY: Prime Minister calls Captain Machar to congratulate him

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 1,00,320...

കാസറഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

കാസറഗോഡ്: യുവാവിനെ വീടിനു സമീപം റോഡില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടു....

ബെംഗളൂരുവിൽ ഗുണ്ടാ-മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ പ്രത്യേക പോലീസ് സംഘം

ബെംഗളൂരു: നഗരത്തിൽ വർധിച്ചുവരുന്ന ഗുണ്ടാ പ്രവർത്തനങ്ങളും മയക്കുമരുന്ന് ഇടപാടുകളും നിയന്ത്രിക്കാൻ പ്രത്യേക...

ചാല സ്വർണക്കവർച്ച: വൻ ആസൂത്രണം, പിന്നില്‍ സു​ഹൃ​ത്തും ബി​സി​ന​സ് പ​ങ്കാ​ളി​യും

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സ്വർണത്തോടുള്ള അത്യാർത്തിയും ബിസിനസ്...

മെെസൂരു കേരള സമാജം ശിശുദിനാഘോഷം

ബെംഗളൂരു: മെെസൂരു കേരള സമാജത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കേരള സമാജം പ്രസിഡണ്ട്...

മണ്ഡല – മകരവിളക്ക് തീർത്ഥാടനം: ശബരിമല നട ഇന്ന് തുറക്കും

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് (16-11-2026) വൈകീട്ട് അഞ്ചിന്...

കെഎൻഎസ്എസ് ഹലസൂരു കരയോഗം ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു: കെഎൻഎസ്എസ് ഫലസൂരു കരയോഗവും മഹിളാ വിഭാഗം ശക്തിയും ചേർന്ന് ശിശുദിനം...

ബെംഗളൂരുവിൽ തണുപ്പ് കൂടി; കുറഞ്ഞ താപനില 16.3 ഡിഗ്രി സെൽഷ്യസ്

ബെംഗളൂരു: നഗരത്തിൽ തണുപ്പിന്റെ തീവ്രത വർധിക്കുന്നു. ബെംഗളൂരുവിൽ കുറഞ്ഞ താപനില 16.3...

Related Articles

Popular Categories