പൃഥ്വി- വൈശാഖ് ചിത്രം ‘ഖലീഫ’ ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ; മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാലും

തിരുവനന്തപുരം: പൃഥ്വിരാജ് സുകുമാരൻ-വൈശാഖ് കൂട്ടുകെട്ടിൻ്റെ മാസ് ആക്ഷൻ ചിത്രം ‘ഖലീഫ’ ഓഗസ്റ്റ് 20 വ്യാഴാഴ്ച തിയറ്ററുകളിലേക്ക്. വൻ കാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൽ ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന ശക്തമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ്-വൈശാഖ് കൂട്ടുകെട്ട് വീണ്ടുമെത്തുമ്പോൾ ബോക്സ് ഓഫീസിൽ വലിയ ചലനം തന്നെയാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. ചിത്രത്തിലേതായി പുറത്തുവന്ന അസലായവളെ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരിക്കുകയാണ്. സിനിമയിലെ പൃഥ്വിരാജിന്റെ ലുക്കും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുകയാണ്.

 ഖലീഫയിൽ മോഹൻലാൽ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന അതിഥി വേഷത്തിലെത്തുന്നു എന്നതാണ് പ്രധാന ആകർഷണം. മോഹൻലാലിന്റെ സാന്നിധ്യം റിലീസിന് മുന്നേ തന്നെ സിനിമയുടെ പ്രതീക്ഷകൾ വാനോളമുയർത്തിയിട്ടുണ്ട്. ബോളിവുഡ് താരം മാളവിക ശർമ്മ നായികയായി അരങ്ങേറ്റം കുറിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ദുബായിൽ പ്രധാന ഭാഗങ്ങൾ പൂർത്തിയാക്കിയ ചിത്രത്തിന്റെ തിരക്കഥയും നിർമാണവും നിർവഹിച്ചിരിക്കുന്നത് ജിനു വി എബ്രഹാമാണ്

സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവർ സഹനിർമാതാക്കളായ ചിത്രത്തിന്റെ ക്യാമറ ജോമോൻ ടി ജോണാണ്. ചമൻ ചാക്കോ എഡിറ്റിംഗും മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ചേതൻ ഡിസൂസ, യാനിക് ബെൻ, ഫോണിക്സ് പ്രഭു എന്നിവർ ചേർന്നാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. മഷർ ഹംസ (വസ്ത്രാലങ്കാരം), അമൽ ചന്ദ്രൻ (മേക്കപ്പ്), സിങ്ക് സിനിമ (സൗണ്ട് ഡിസൈൻ) എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ.
SUMMARY: Prithviraj-Vysakh’s film ‘Khalifa’ to hit theatres on August 20; Mohanlal to play Mambarakkal Ahmed Ali

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളി യുവ ഡോക്ടര്‍ ഷാര്‍ജയിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: ഷാർജയില്‍ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ...

ആന്റോയുടെ വീട്ടില്‍ വൻ മദ്യശേഖരം; പിടിച്ചത് 43 ലിറ്റര്‍ വിദേശ മദ്യം

കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്...

അധ്യായം 48 📖 ബലിയാടായ ബാല്യങ്ങള്‍

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കേരളത്തിൽ...

തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ‘തിമിർത്തോണം’ 20ന്

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ മലയാളി സോഷ്യൽ ക്ലബ്ബിന്റെ...

ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ നാളെ മുതൽ

ബെംഗളൂരു: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ വൺ 20-ാം...

റിപ്പോര്‍ട്ടര്‍ ടിവിയിലെ റെയ്ഡ് അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നേരെ നടന്ന കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി...

മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ പ്രിയദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം...

Related Articles

Popular Categories