പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുര്‍ഹാൻ പാക് അധീന കശ്മീരില്‍ കൊല്ലപ്പെട്ടു

ഡൽഹി: രാജ്യത്തെ നടുക്കിയ 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരില്‍ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച്‌ അജ്ഞാതരുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ‘അല്‍ ബദർ’ സംഘടനയുടെ കമാൻഡറാണ് ഹംസ ബുർഹാൻ.

വ്യാഴാഴ്ച മുസാഫറാബാദില്‍ വെച്ച്‌ അജ്ഞാതരായ അക്രമികള്‍ ബുർഹാന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒന്നിലധികം വെടിയുണ്ടകള്‍ ഏറ്റ ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇന്ത്യയില്‍ ഹിറ്റായ ബോളിവുഡ് ചിത്രം ‘ധുരന്ധർ’ മോഡല്‍ ആക്രമണമാണ് നടന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.

കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഇയാള്‍ ‘ഡോക്ടർ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2017-ല്‍ ഉന്നത പഠനത്തിനെന്ന വ്യാജേനയാണ് ഇയാള്‍ പാകിസ്ഥാനിലേക്ക് കടക്കുന്നത്.പാകിസ്ഥാനിലെത്തിയ ശേഷം നിരോധിത ഭീകര സംഘടനയായ അല്‍-ബദറില്‍ ചേരുകയും കമാൻഡർ പദവിയിലേക്ക് ഉയരുകയും ചെയ്തു. കശ്മീരിലെ യുവാക്കളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത 2019 ഫെബ്രുവരി 14-ലെ പുല്‍വാമ ആക്രമണം ഉള്‍പ്പെടെ കശ്മീരിലെ നിരവധി ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് പിന്നില്‍ ഇയാളുടെ പങ്കാളിത്തമുണ്ട്. ഹംസ ബുർഹാന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങള്‍ കണക്കിലെടുത്ത് 2022-ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ ഔദ്യോഗികമായി തീവ്രവാദിയായി പ്രഖ്യാപിക്കുന്നത്.

SUMMARY: Pulwama attack mastermind Hamza Burhan killed in Pakistan-occupied Kashmir

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

ഡേവിഡ് ഡിസൂസ വധക്കേസ്: അറസ്റ്റിലായ പ്രതിക്ക് പോലീസ് വെടിയേറ്റു

ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ...

Related Articles

Popular Categories