തിരുവനന്തപുരം: ദൃഢം, ഭൂതകാലം എന്നീ സിനിമകള്‍ തന്റെ കഥകള്‍ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന ആരോപണവുമായി തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖ. താന്‍ കുറേ നാളുകള്‍ക്ക് മുമ്പ് മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ കരിങ്കുടി പോലീസ് സ്റ്റേഷന്‍’ എന്ന ചെറുകഥ തന്നെയാണ് ദൃഢത്തിന്റെ മൂലകഥ എന്നും അവര്‍ പറയുന്നു.
തന്റെ യൂട്യൂബ് ചാനലില്‍ ശ്രവ്യകഥയായി ഈ കഥ അവതരിപ്പിച്ചതിന്റെ ലിങ്കും അവര്‍ പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം ശ്രീലേഖ പങ്കുവച്ചത്. തന്റെ ചാനലില്‍ മൂന്ന് വര്‍ഷം മുന്‍പ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് ‘ഭൂതകാലം’ എന്ന സിനിമയെന്നും അവര്‍ പറയുന്നു. തലക്കെട്ടിലെ സാമ്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘ഭൂത ഭവനം’ എന്നായിരുന്നു ഞാന്‍ ആ കഥക്കിട്ട പേര് അവര്‍ വ്യക്തമാക്കി.
SUMMARY: ‘Shane’s past and strength stole his stories’; R Sreelekha makes serious allegations















