സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 14 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എല്ലാ ജില്ലകളിലും മഴ മുന്നറിപ്പ് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, ജില്ലകള്‍ക്കാണ് പുതുതായി മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഇതോടെ 14 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എല്ലാ ജില്ലകൾക്കും യെല്ലോ അലർട്ടാണ്.

ഗുജറാത്ത് തീരം മുതല്‍ മധ്യകേരള തീരം വരെ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്തെ തുടര്‍ന്നാണ് മഴ ശക്തമാകുന്നത്. ജൂലൈ 13 വരെ കേരളം, മാഹി എന്നിവിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
SUMMARY: Rain warning changed in the state; Yellow alert in all 14 districts

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമല അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, അയ്യപ്പസംഗമം ഇനി ഉണ്ടാവില്ല: കെ ജയകുമാര്‍

തിരുവനന്തപുരം: ശബരിമല അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ആഗോള അയ്യപ്പസംഗമം ഇനി...

കെഎൻഎസ്എസ് കർക്കിടക വാവുബലി ഓഗസ്റ്റ് 12ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുബലി പിതൃതര്‍പ്പണം...

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഞായറാഴ്ച 

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിയ്ക്ക്...

ഒന്നിലധികം വോട്ടര്‍ ഐഡി കൈവശംവെച്ചെന്ന പരാതി; നടന്‍ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

ബെംഗളൂരു: ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍...

കാസറഗോഡ് കെഎസ്‌ഇബി ലൈൻമാൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ചു

കാസറഗോഡ്: കാഞ്ഞങ്ങാട് മടിക്കൈയില്‍ വൈദ്യുത പോസ്റ്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെഎസ്‌ഇബി ജീവനക്കാരൻ...

നന്ദഗോവിന്ദം ഭജൻസ് നാളെ മൈസൂരുവില്‍

ബെംഗളൂരു: കേരളക്കരയാകെ പ്രായഭേദമന്യേ ജനങ്ങൾക്കിടയിൽ തരംഗമായി മാറിക്കഴിഞ്ഞ നന്ദഗോവിന്ദം ഭജൻസ് ആദ്യമായി...

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം; സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്യാൻ...

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

കൊല്ലം: ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട്...

Related Articles

Popular Categories