റിയൽ എസ്‌റ്റേറ്റ് വ്യാപാരി കൊലചെയ്യപ്പെട്ട കേസ്; ബിജെപി എംഎൽഎ ബൈരതി ബസവരാജ് റിമാൻഡിൽ

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യാപാരിയും ഗുണ്ടാനേതാവുമായ ബിക്സുശിവ കൊല ചെയ്യപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജിനെ 7 ദിവസത്തെ സിഐഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബെംഗളൂരുവിലെ കോടതിയുടേതാണ് നടപടി.

കേസിൽ ഒളിവിലായിരുന്ന ബൈരതി ബസവരാജിനെ വ്യാഴാഴ്ച രാത്രി അഹമ്മദാബാദിൽനിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ മടങ്ങിയെത്തിയപ്പോഴാണ് സി.ഐ.ഡി. അറസ്റ്റുചെയ്തത്. തുടർന്ന് ബസവരാജ് തനിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെന്ന് അറിയിച്ചു. കോടതി നിർദേശ പ്രകാരം പരിശോധനയ്ക്കായി ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തതിനു പിന്നാലെയാണ് മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിച്ച് കസ്റ്റഡിയിൽ വാങ്ങിയത്. വിശദമായി ചോദ്യം ചെയ്യാൻ ബസവരാജിൻ്റെ കസ്റ്റഡി സി.ഐ.ഡി. ആവശ്യപ്പെട്ടു. ഏഴ് ദിവസത്തെ കസ്റ്റഡി കോടതി അനുവദിക്കുകയായിരുന്നു.

കഴിഞ്ഞവർഷം ജൂലായ് 15-നാണ് ബിക്സു ശിവ കൊലചെയ്യപ്പെട്ടത്. കേസിലെ അഞ്ചാം പ്രതിയാണ് ബൈരതി ബസവരാജ്. ബെംഗളൂരുവിലെ ഭാരതീ നഗർ പോലീസാണ് എം.എൽ.എ. യെ അഞ്ചാം പ്രതിയാക്കിയത്. കൊലപാതകത്തിലെ ഗൂഢാലോചന യിൽ എം.എൽ.എ. യ്ക്ക് പങ്കുണ്ടെന്നാണ് ആരോപണം. ബെംഗളൂരുവിലെ കെ.ആർ. പുരം എം.എൽ.എ.യാണ് ബൈരതി ബസവരാജ്.
SUMMARY: Real estate businessman murder case; BJP MLA Byrati Basavaraj in remand

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒരു പിസ്സാക്കഥ

ഒരു പിസ്സ ബോക്സ് ചിലപ്പോൾ വെറും ഭക്ഷണമല്ല; രണ്ട് ജീവിതങ്ങൾക്കിടയിലെ അകലത്തിന്റെ...

സര്‍ക്കാര്‍ ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണം തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ല; വിതരണം തുടരുമെന്ന് വി.കെ. സനോജ്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണം തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്ന്...

തൃണമൂല്‍ വിമതരെ ക്ഷണിച്ചു; സര്‍വകക്ഷിയോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ഡല്‍ഹി: നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാർട്ടി ഓഫ് ഇന്ത്യയെ (എൻസിപിഐ) സർവകക്ഷി യോഗത്തിലേക്ക്...

ഫേസ്ബുക്ക് പ്രവര്‍ത്തനം തടസ്സപ്പെട്ടു; കാരണം നല്‍കാതെ മെറ്റ

ഡല്‍ഹി: മെറ്റ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് ലഭ്യമാകുന്നില്ലെന്ന് ഉപയോക്താക്കളുടെ...

പാലക്കാട്ട് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം പഞ്ചായത്തംഗം രാജിവച്ചു

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം...

എസ്. ജാനകി സ്മരണയിൽ ‘സ്വരാഞ്ജലി’ സംഗീതസന്ധ്യ ഓഗസ്റ്റ് 15-ന്

ബെംഗളൂരു: ഇന്ത്യയുടെ പ്രിയഗായിക എസ്. ജാനകിയുടെ സംഗീത സംഭാവനകളെ ആദരിച്ച് ഏയ്മ...

ലോകകപ്പ് ഫൈനല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ...

ജപ്പാൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി പി.വി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി...

Related Articles

Popular Categories