ന്യൂഡൽഹി: 2,000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾക്കും റൂപേ ഡെബിറ്റ് കാർഡ് വഴിയുള്ള അടവുകൾക്കും ബാങ്കുകളോ ഡിജിറ്റൽ പേയ്മെന്റ് സേവന ദാതാക്കളോ യാതൊരുവിധ നിരക്കുകളും ഈടാക്കരുതെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ഡിജിറ്റൽ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ധനമന്ത്രാലയം പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിൽ ഭേദഗതി വരുത്തി വ്യക്തതയുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്
2000 രൂപ വരെയുള്ള ഇടപാടുകൾക്ക് മാത്രം പണമയക്കുന്നവർക്കോ സ്വീകരിക്കുന്നവർക്കോ പ്രത്യേക ഫീസ് ഈടാക്കില്ല. കഴിഞ്ഞ മാസം പാർലമെന്റ് പാസാക്കിയ ടാക്‌സേഷൻ ആൻഡ് അദർ ലോസ് അമെൻഡ്‌മെന്റ് ബിൽ വഴി യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തും എന്ന് തീരുമാനം ഉണ്ടായിരുന്നു.
എത്ര രൂപയോളമാണ് ഫീസ് ഈടാക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല. 2000 രൂപയിൽ താഴെയുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ല എന്ന് മാത്രമാണ് വിജനപനത്തിൽ പറഞ്ഞിട്ടുള്ളത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം വരെ ഫീസ് ഈടാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
ഈ തുകയുടെ 40 ശതമാനം പണം അയക്കുന്ന ഉപഭോക്താവിന്റെ ബാങ്കിനാണ് ലഭിക്കുക. ബാക്കി വരുന്ന 60 ശതമാനം ഗൂഗിൾപേ, ഫോൺപേ തുടങ്ങിയ മൂന്നാം കക്ഷി ആപ്പുകൾക്കും നൽകും. എസ്ബിഐ അടക്കമുള്ള ബാങ്കുകൾക്ക് ഇതിലൂടെ മാത്രം പ്രതിവർഷം 3,000 കോടി രൂപയുടെ അധികലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
SUMMARY: Relief for UPI users; no charges for transactions up to ₹2,000.
















