കൊച്ചി മെട്രോയുടെ പേരുമാറ്റല്‍ സര്‍ക്കാര്‍ പരിഗണനയിലില്ല: വി.ഡി.സതീശൻ

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അറിയാതെയാണ് കെഎംആര്‍എല്‍ പേര് മാറ്റുന്നത് പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നത് കേരളം മെട്രോ റെയില്‍ ലിമിറ്റഡ് ആക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തെന്ന കെഎംആര്‍എല്‍ന്റെ പ്രസ്താവന തള്ളിക്കളഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കെഎംആര്‍എല്ലിന്റേത് ഏകപക്ഷീയമായ പത്രകുറിപ്പായിരുന്നുവെന്നും കൊച്ചി മെട്രോയുടെ പേര് മാറ്റം സര്‍ക്കാരിന്റെ ആലോചനയില്‍ പോലുമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാരിനൊട് ആലോചിക്കാതെയാണ് കെഎംആര്‍എല്‍ പത്രവാര്‍ത്ത നല്‍കിയത്. പിന്നെ താനെന്തിന് പ്രതികരിക്കണമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. പറവൂരില്‍ പുനര്‍ജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

SUMMARY: Renaming Kochi Metro is not under government consideration: V.D. Satheesan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ...

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന നാളെ...

ലേഖന വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റര്‍ കെ.ആര്‍. അജയൻ രാജിവെച്ചു

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റർ കെ ആർ അജയൻ രാജിവച്ചു....

അര്‍ജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി: 7 വര്‍ഷത്തിനുള്ളില്‍ 9 ക്രിമിനല്‍ കേസുകള്‍

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ...

തൃശൂരില്‍ മകളുടെ കല്യാണത്തിനായി മാറ്റിവെച്ച 50 പവൻ കവര്‍ന്നു; വീടിന്‍റെ പിൻവാതില്‍ തകര്‍ത്ത് മോഷണം

തൃശൂർ: തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു....

പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ...

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന നാളെ...

ലേഖന വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റര്‍ കെ.ആര്‍. അജയൻ രാജിവെച്ചു

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റർ കെ ആർ അജയൻ രാജിവച്ചു....

അര്‍ജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി: 7 വര്‍ഷത്തിനുള്ളില്‍ 9 ക്രിമിനല്‍ കേസുകള്‍

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ...

മുട്ടില്‍ മരംമുറി കേസ്: പ്രതികളുടെ ഹർജി തള്ളി

കൊച്ചി: വിവാദമായ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ പ്രതികളായ അഗസ്റ്റിന്‍...

റീഗൽ ജ്വല്ലറിയിൽ ഓണാഘോഷം

ബെംഗളൂരു: റീഗൽ ജ്വല്ലറി ജയനഗർ ഷോറൂമിൽ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ 7...

മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസ്: എം ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം

കൊച്ചി: മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം....

Related Articles

Popular Categories