ബെംഗളൂരു: സംഗമിത്ര കെ.ആർ. പുരം ഭാഗ് കന്നഡ രാജ്യോത്സവം സംഘടിപ്പിച്ചു.വിശ്വഹിന്ദു പരിഷത്ത് കെ.ആർ. പുരം ജില്ലാ കാര്യദർശി ജി. എം. നിതീഷ് കുമാർ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. കെ. പി. ഉണ്ണി, ശശികുമാർ എന്നിവർ സംസാരിച്ചു.
യോഗത്തിൽ ഭാഗിന്റെ പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. ഡിസംബർ 6ന് കെ.ആർ. പുരം ശ്രീ വിജയ ഗണപതി ക്ഷേത്ര ഹാളിൽ നടക്കുന്ന സംഗമിത്ര സംഗമത്തിന്റെ ഭാഗമായി രാമായണ പാരായണം നടത്തിയ ഭക്തരെ ആദരിക്കുന്നതിനെകുറിച്ച് ചർച്ച ചെയ്തു.
SUMMARY: Sangamitra K.R. Puram Bhag Kannada Rajyotsavam
















