വന്യജീവിസഫാരികേന്ദ്രങ്ങളിൽ സെൽഫിയെടുക്കുന്നതിന് നിരോധനം

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ വന്യജീവിസഫാരികേന്ദ്രങ്ങളായ ബന്ദിപ്പുർ, നാഗർഹോളെ എന്നിവിടങ്ങളില്‍ സെൽഫിയെടുക്കുന്നതിന് നിരോധനം. ഇതുസംബന്ധിച്ച് കർണാടക വനംവകുപ്പ് ഉത്തരവിറക്കി. വന്യമൃഗങ്ങളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയന്ത്രണമെന്ന് ഉത്തരവിൽ പറയുന്നു. പലപ്പോഴും സെൽഫിയെടുക്കുന്നതിനായി വാഹനങ്ങൾ ഒരേ കേന്ദ്രത്തിൽ ഒത്തുകൂടുന്നതും ബഹളംവെക്കുന്നതും വന്യജീവികളെ പ്രകോപിപ്പിക്കാൻ കാരണമാകുന്നുണ്ട്. ഇതിനാലാണ് സെൽഫിനിരോധനം ഏർപ്പെടുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു.

സഫാരിവാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റു ജീവനക്കാർക്കും ഉത്തരവ് ബാധകമാണ്. സഫാരി വാഹനങ്ങൾ പുറപ്പെടുന്നതിനുമുൻപ് ഫോണുകൾ ഫ്ലൈറ്റ് മോഡിലാക്കണം. സഫാരി വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശയവിനിമയത്തിനായി മൊബൈലിനു പകരം വാക്കിടോക്കികൾ ഏർപ്പെടുത്തും. കടുവസംരക്ഷണമേഖലകളെ നിശ്ശബ്ദമേഖലകളായി വിജ്ഞാപനം ചെയ്യണമെന്ന് സുപ്രീംകോടതി മുൻപ് നിർദേശിച്ചിട്ടുണ്ട്. അതിനാലാണ് ഫോണുകളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തുന്നതെന്ന് വനം വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

വന്യജീവികളുടെ ആക്രമണത്തിൽ കർഷകർ കൊല്ലപ്പെടുന്നത് പതിവായതോടെ കഴിഞ്ഞവർഷം നവംബറിൽ ബന്ദിപ്പുർ, നാഗർഹോളെ ടൂറിസം സഫാരികൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്നു. തുടർന്ന് വിനോദസഞ്ചാരമേഖലയിലെ വരുമാനം കുത്തനെ ഇടിഞ്ഞതോടെയാണ് ഈ വർഷം ആദ്യം കേന്ദ്രങ്ങൾ വീണ്ടും തുറന്നത്. ഇതിനെതിരേ കർഷകർ വീണ്ടും പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെയാണ് സഫാരികേന്ദ്രങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വനംവകുപ്പ് തീരുമാനിച്ചത്.
SUMMARY: Selfies banned at wildlife safari centers

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13-ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍.പി., യു.പി., ഹൈസ്‌കൂള്‍...

ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാർഥികളെ അവഹേളിച്ച സംഭവം; ടി.ജി. മോഹന്‍ദാസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: കോക്രോച്ച്‌ ജനതാ പാർട്ടി(സിജെപി)പ്രതിഷേധത്തിനെതിരേ വിവാദ പരാമർശം നടത്തിയ ആർഎസ്‌എസ് നേതാവ്...

‘സുറോം കാ സഫർ’ സംഗീത സായാഹ്നം ഓഗസ്റ്റ് 15-ന്

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുറോം...

കെഎൻഎസ്എസ് കെജിഎഫ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് കെജിഎഫ് കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി ചന്ദ്രശേഖരൻ ആർ...

എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ

തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. ഫയല്‍...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 480 രൂപയാണ്...

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ 'ഓപ്പറേഷൻ തൂഫാന്' പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ...

വടകര ലഹരിക്കേസ്; മുഖ്യകണ്ണിയായ വ​യ​നാ​ട് സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ൽ

കല്‍പ്പറ്റ: വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച്...

Related Articles

Popular Categories