കോഴിക്കോട്: കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
കൂടരഞ്ഞി – കക്കാടംപൊയിൽ റൂട്ടിലാണ് ദാരുണമായ സംഭവം നടന്നത്. കക്കാടംപൊയിൽ കാണാനെത്തിയ സംഘം സഞ്ചരിച്ച ഓപ്പൺ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
SUMMARY: One person died tragically after the jeep they were traveling in—while visiting Kakkadampoyil in Kozhikode—overturned and fell into a gorge; seven others sustained injuries.
















