രാത്രി ബന്ദിപ്പുർ ചെക്ക്‌പോസ്റ്റിൽ കുടുങ്ങി കേരള ആർ.ടി.സി ബസ്; മന്ത്രി സിദ്ദിഖിന്റെ ഇടപെടലിൽ യാത്രാതടസ്സം നീങ്ങി

ബെംഗളൂരു: ചെക്ക്‌പോസ്റ്റിൽ കുടുങ്ങിയ കേരള ആർ.ടി.സി ബസ് യാത്രക്കാർക്ക് തുണയായി മന്ത്രി ടി. സിദ്ദിഖ്. മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിനെ കർണാടക ബന്ദിപ്പുർ ചെക്ക്‌പോസ്റ്റിൽ തടയുകയായിരുന്നു. ഇതോടെ സ്ത്രീകളടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം ദുരിതത്തിലായി. ശനിയാഴ്ച വൈകിട്ട് 6.30-ന് യാത്ര ആരംഭിച്ച ബസിന് മൈസൂരു ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട കനത്ത ഗതാഗതത്തിരക്ക് കാരണമാണ് ചെക്ക്‌പോസ്റ്റിൽ സമയബന്ധിതമായി എത്താൻ കഴിയാതെ പോയത്.

ബസ് രാത്രി 10.30-ഓടെയാണ് ചെക്ക്‌പോസ്റ്റിൽ എത്തുന്നത്. രാത്രി സമയത്തെ യാത്രാനിയന്ത്രണങ്ങൾ കാരണം യാത്ര തുടരാനാകാതെ വന്നതോടെ സ്ത്രീകളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു. ശുചിമുറി സൗകര്യങ്ങൾ പോലുമില്ലാത്ത അടിയന്തര സാഹചര്യത്തിൽ കടുത്ത പ്രതിഷേധവും അസ്വസ്ഥതയും ഉയർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി ടി. സിദ്ദിഖ് വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും കേരള, കർണാടക ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായും സർക്കാറുമായും ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് രാത്രി 12.30-ഓടെ ബസിന് ചെക്ക്‌പോസ്റ്റ് കടന്ന് കേരളത്തിലേക്ക് യാത്ര തുടരാൻ കർണാടക അധികൃതർ പ്രത്യേക അനുമതി നൽകുകയായിരുന്നു.

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ യാത്ര പുനരാരംഭിക്കാനായത് യാത്രക്കാർക്ക് ആശ്വാസമായി. ആഘോഷവേളകളിലും ഉത്സവകാലങ്ങളിലും ചെക്ക്‌പോസ്റ്റുകളിൽ ഉണ്ടാകുന്ന ഇത്തരം ഗതാഗതക്കുരുക്കുകൾ പരിഹരിക്കാൻ സ്ഥിരം സംവിധാനം വേണമെന്നും യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
SUMMARY: Kerala RTC bus stranded at Bandipur checkpoint; travel obstruction cleared following intervention by Minister Siddique.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാലിൽ രഹസ്യ കോഡ്, ഉറുദു കുറിപ്പ്, പാക് കറൻസി; ജമ്മു അതിർത്തിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രാവിനെ പിടികൂടി

ജമ്മു: ഇന്ത്യ–പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ വസ്തുക്കളുമായി കണ്ടെത്തിയ പ്രാവിനെ...

കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; ഏഴുപേർക്ക് പരുക്ക്

കോഴിക്കോട്: കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്...

പുള്ളിപ്പുലി രക്ഷാപ്രവർത്തനത്തിനിടെ വെറ്ററിനറി ഡോക്ടർക്ക് മർദനം; 15 പേർക്കെതിരെ കേസ്

ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിൽ പുള്ളിപ്പുലിയെ രക്ഷിക്കുന്നതിനിടയിൽ സർക്കാർ വെറ്ററിനറി ഡോക്ടർക്ക്...

കനത്ത മഴ: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ജില്ലയിലെ...

3,000 തൊഴിലവസരങ്ങൾ; കോലാറിൽ 1,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം

ബെംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിലെ വേമഗലിൽ 1,000 കോടി രൂപയുടെ പുതിയ...

അതുരാലയത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി കേരളസമാജം

ബെംഗളൂരു: മേടഹള്ളിയിലെ ഡ്രീം ഇന്ത്യ നെറ്റ്‌വർക്ക് കെയർ ഹോമിന് ഓക്സിജൻ കൺസന്റേറ്റർ...

‘കന്നഡിഗർക്ക് പ്രഥമ പരിഗണന’: തദ്ദേശീയർക്ക് ജോലി നിഷേധിക്കുന്ന സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

ബെംഗളൂരു: സ്വകാര്യ സ്ഥാപനങ്ങൾ കന്നഡിഗരെ മനഃപൂർവം ജോലിക്കെടുക്കാതെ മാറ്റിനിർത്തുന്നത് കണ്ടാൽ കർശന...

വി.എം. സുധീരനെതിരായ വ്യാജവാർത്ത; കേസെടുത്ത് സൈബർ പോലിസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെതിരായ വ്യാജവാർത്തയിൽ തിരുവനന്തപുരം സൈബർ...

Related Articles

Popular Categories