മലയാളി മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര; 78 പേര്‍ക്ക് രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ സൈനിക മെഡലുകളില്‍ മലയാളിയായ മേജർ തരുണ്‍ വാസുദേവനും ശൗര്യചക്ര. ജമ്മു കശ്മീരില്‍ പാക് അതിർത്തിയിലെ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത ദൗത്യത്തിലെ അസാമാന്യ ധീരതയ്ക്കാണ് പുരസ്കാരം. കോർപ്സ് ഓഫ് എൻജിനീയേഴ്സിലും 57 രാഷ്ട്രീയ റൈഫിള്‍സിലുമാണ് മേജർ തരുണ്‍ സേവനം അനുഷ്ഠിക്കുന്നത്.

ജമ്മു കശ്മീരിലെ പാക് അതിർത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ മേജർ തരുണ്‍ വാസുദേവ് കാഴ്ചവെച്ച ധീരതയാണ് രാജ്യത്തിന്റെ അംഗീകാരത്തിന് അർഹമായത്. സൈനിക ദൗത്യത്തിലെ നിർണായക ഇടപെടലിനാണ് ശൗര്യചക്ര ലഭിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു ആകെ 78 ധീരതാ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഇതില്‍ 13 എണ്ണം മരണാനന്തര ബഹുമതികളാണ്. ഒൻപത് പേർക്ക് കീർത്തിചക്ര ലഭിച്ചു. അതില്‍ ഏഴ് മരണാനന്തര ബഹുമതികളാണ്.

മേജർ തരുണ്‍ വാസുദേവ് ഉള്‍പ്പെടെ 19 പേർക്കാണ് ശൗര്യചക്ര പ്രഖ്യാപിച്ചത്. ധീരതയ്ക്കുള്ള 36 സേനാ മെഡലുകളും മൂന്ന് നാവികസേനാ മെഡലുകളും അഞ്ച് വ്യോമസേനാ മെഡലുകളും പട്ടികയിലുണ്ട്. മണിപ്പൂരിലെ ഭീകരാക്രമണം നേരിട്ട ലഫ്റ്റനന്റ് കേണല്‍ മനോ ഫ്രാൻസിസിനും കിഷ്ത്വാറിലെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഹവില്‍ദാർ ഗജേന്ദ്ര സിംഗിനും കീർത്തിചക്ര ലഭിച്ചു.

SUMMARY: Shaurya Chakra for Malayali Major Tarun Vasudevan; President’s military medals for 78 personnel

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

ഇൻസ്റ്റാഗ്രാം പെണ്‍കുട്ടികള്‍ക്കുള്ള ആപ്പ്: വീണ്ടും വിവാദ പരാമര്‍ശവുമായി ഇലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍ ഡിസി: ഇൻസ്റ്റഗ്രാം സ്ത്രീകള്‍ക്ക് മാത്രമുള്ള പ്ലാറ്റ്‌ഫോമാന്നെന്ന വിവാദ വാദം ആവർത്തിച്ച്‌...

കാനറ ബാങ്കില്‍ ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാം; 3,500 ഒഴിവുകള്‍

ഡൽഹി: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്കുള്ള ഓണ്‍ലൈൻ അപേക്ഷാ...

Related Articles

Popular Categories