അമേരിക്കയിലെ ഐഡഹോയിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെപ്പ്. നിരവധി പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അക്രമി കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.
ഐഡഹോയിലെ ട്വിന്‍ ഫാള്‍സിലെ ഇന്‍-എന്‍-ഔട്ടില്‍ ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് വെടിവയ്പ്പുണ്ടായത്. അക്രമി ആരെന്നോ അയാളുടെ പ്രകോപനത്തിനു പിന്നിലെ കാരണമെന്തെന്നോ എന്നിവ പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
SUMMARY: Shooting at fast food restaurant in America; Several people reported killed
















