ബർലിൻ: വടക്കൻ ജർമൻ നഗരമായ സ്റ്റേയിഡിൽ ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു..‘ഡാങ്കേഴ്സ് സ്ട്രീറ്റി’ലെ അമ്മമാർക്കും കുട്ടികൾക്കുമായി ജർമൻ സർക്കാർ നടത്തുന്ന പ്രത്യേക താമസ-പുനരധിവാസ കേന്ദ്രത്തിലാണ് ഇന്ന് (തിങ്കൾ) വെടിവയ്പ്പുണ്ടായത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
മരിച്ചവരിൽ കുട്ടികളുണ്ടോ എന്ന കാര്യം പോലീസ് ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിന്റെ കൃത്യമായ കാരണമോ, പശ്ചാത്തലമോ ഇനിയും വ്യക്തമായിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. ഡാങ്കേഴ്സ് സ്ട്രീറ്റും പരിസരപ്രദേശങ്ങളും പൂർണമായും പോലീസ് നിയന്ത്രണത്തിലാണ്. പൊതുജനങ്ങൾ ഈ വഴിയിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്ന് പോലീസ് എക്സ് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. അമേരിക്കയെ അപേക്ഷിച്ച് ജർമ്മനിയിൽ തോക്ക് കൈവശം വെക്കുന്നതിനുള്ള നിയമങ്ങൾ വളരെ കർശനമാണ്. അതിനാൽ ഇത്തരം കൂട്ടവെടിവെപ്പുകൾ അവിടെ അപൂർവ്വമായാണ് സംഭവിക്കാറുള്ളത്. 25 വയസ്സിന് താഴെയുള്ള ആർക്കും തോക്ക് ലൈസൻസിനായി അപേക്ഷിക്കുന്നതിന് മുമ്പ് മാനസികാരോഗ്യ പരിശോധന നിർബന്ധമാണ്.
SUMMARY: Shooting in Germany: Five killed, several injured
















