അധ്യായം 37 📖 സമാജങ്ങളിലൂടെ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ഭാഗമായ കെഎംസിസിയും ഓൾ ഇന്ത്യ കെഎംസിസിയും ബാംഗ്ലൂരിൽ സജീവമാണ്. എം കെ നൗഷാദിൻ്റെ നേതൃത്വത്തിൽ നൂറുകണക്കിനു സജീവ പ്രവർത്തകർ ജീവകാരുണ്യ മേഖലയിൽ സ്തു‌ത്യർഹമായ സഹായങ്ങളാണു ചെയ്യുന്നത്. ബംഗളൂരു ശിഹാബ് തങ്ങൾ ഹ്യൂമാനിറ്റി സെൻ്റർ പാലിയേറ്റീവ് ഹോം കെയറിന്റെ കീഴിലാണ് ഇവരുടെ സേവനങ്ങൾ. 2019ൽ തുടക്കം കുറിച്ച സമൂഹവിവാഹത്തിലൂടെ വർഷംതോറും നൂറോളം നിർധനരായ യുവതികൾക്കാണു മംഗല്യഭാഗ്യം നൽകുന്നത്. പാവപ്പെട്ടവർക്കു വീടും, നിംഹാൻസിലും മറ്റു ഹോസ്‌പിറ്റലുകളിലും വരുന്നവർക്കു സൗജന്യ ഭക്ഷണ-താമസ സൗകര്യങ്ങളും നൽകിവരുന്നു.

കെഎംസിസിയുടെ എല്ലാ പരിപാടികളിലും ഞാൻ പങ്കെടുക്കാറുണ്ട്. നോമ്പുതുറക്കലിൽ പങ്കെടുക്കുന്ന ദിവസം നോയമ്പ് വ്രതം നോക്കിത്തന്നെയാണു ഞാൻ പോകാറുള്ളത്. ഉസ്മാൻ, മൊയ്‌തു, ഹനീഫ്, ഷംസു, നാസർ, ഹാരിസ്, നാസർ നീലസന്ദ്ര, വികെ നാസർ, അഷ്റഫ്, റഹിം, മെഹബൂബ്, റഷീദ് മൗലവി, ഹനിഫ് കെ ആർപുരം, മുനീർ ഹെബ്ബാൾ, കെവിപി സുലൈമാൻ, ഷിഹാബ് തുടങ്ങിയവരാണു സേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. എന്തിനും ഏതിനും എവിടെയും കെഎംസിസി പ്രവർത്തകർ സഹായത്തിനുണ്ട്. അത്യാസന്ന രോഗിയുമായും ജീവന്റെ തുടിപ്പുള്ള ഹൃദയവുമായും കുറഞ്ഞ സമയത്തിനുള്ളിൽ ദീർഘദൂരം പിന്നിട്ടു സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചാണു ബംഗളൂരു എഐകെഎംസിസിയുടെ ആംബുലൻസ് ഡ്രൈവർ ഹനീഫ് ഗൗസിയ ജനമനസ്സുകൾ കീഴടക്കിയത്.

ബാംഗ്ലൂർ മലയാളികളുടെ മാതൃസംഘടനയായ കേരള സമാജത്തിൽ 1995ലാണ് ഞാൻ അംഗമായത്. 1995ൽ ബാംഗ്ലൂരിൽ നടന്ന ദേശീയ ഗെയിംസ് കേരള സമാജവുമായി ബന്ധപ്പെടാൻ നിമിത്തമായി. ഈ ഗെയിംസിനു വേണ്ടിയാണു കണ്ഠീരവ ഇൻഡോർ സ്റ്റേഡിയവും അത്ലറ്റിക് സ്‌റ്റേഡിയവും കോറമംഗല ഇൻഡോർ ‌സ്റ്റേഡിയവും ഗെയിംസ് വില്ലേജും നിർമിച്ചത്.

ഗെയിംസിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന കായിക താരങ്ങൾക്കു ബാംഗ്ലൂർ കേരള സമാജം സ്വീകരണം ഒരുക്കിയിരുന്നു. സമാജം സെക്രട്ടറി സി പി രാധാകൃഷ്ണ‌നും പ്രസിഡണ്ട് പി കെ ജോണുമാണു താരങ്ങളെ ക്ഷണിക്കാൻ കണ്ഠീരവ സ്റ്റേഡിയത്തിൽ വന്നത്. ഗെയിംസിൻ്റെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ഞാൻ ഇവരെ പി ടി ഉഷയ്ക്ക്‌ പരിചയപ്പെടുത്തി. കൊച്ചുപോളും മകൻ ജിന്നറ്റ് തരകനുമാണു കായികതാരങ്ങളെ സ്വീകരണ സ്ഥലത്ത് എത്തിച്ചത്. കോഴിക്കോടു മേയർ ടി പി ദാസൻ മാസ്‌റ്റരും പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസനും ഇവരോടോപ്പം ഉണ്ടായിരുന്നു.

ഇതിനു ശേഷമാണു സമാജത്തിൽ അംഗത്വം നൽകി എന്നെ മാനേജിംഗ് കമ്മിറ്റിയിലേക്കു നോമിനേറ്റ് ചെയത്. കേരള സമാജത്തിന്റെ യുവജന വിഭാഗമായ യൂത്ത് വിങ്ങിന്റെ സ്ഥാപക ചെയർമാൻ ഞാനാണ്. പിന്നീട് സമാജത്തിൻ്റെ ജോയിന്റ് സെക്രട്ടറിയും ജനറൽ സെക്രട്ടറിയും ആയ ഞാൻ 2006ൽ വൈസ് പ്രസിഡണ്ടുമായി. പ്രധാന പദവികളെല്ലാം ഇടതുപക്ഷക്കാർ കയ്യടക്കിയിരുന്ന കാലഘട്ടത്തിലാണു ഞാൻ സമാജത്തിൽ സജീവമായത്. ബാംഗ്ലൂർ മലയാളികളുടെ പൊതുവേദിയായ കേരള സമാജത്തെ രാഷ്ട്രീയ മുക്തമാക്കാൻ ഞാൻ ഏറെ പരിശ്രമിച്ചിരുന്നു.

കേരള സമാജത്തിൻ്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി ബാംഗ്ലൂരിൻ്റെ വിവിധ ഭാഗങ്ങളിൽ പുതുതായി സോണുകൾ രൂപീകരിച്ചു. കേവലം 300ൽ താഴെ അംഗങ്ങളിൽനിന്ന് 1600ൽ കൂടുതൽ മെമ്പർമാരെ ചേർത്തു. രാജാജി നഗർ, പീനിയ സോണുകൾ രൂപികരിക്കാൻ സി പി രാധാകൃഷ്‌ണനോടൊപ്പം ഞാനും പ്രയത്നിച്ചിരുന്നു. കരീമിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പീനിയ സോൺ ആദ്യ കാലഘട്ടത്തിൽ നല്ല പ്രവർത്തനമാണു കാഴ്ചവെച്ചത്. സോണുകൾ വാർഷിക ഓഡിറ്റ് നടത്തി മിച്ചസംഖ്യ കേരള സമാജത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയാണു കാലങ്ങളായുള്ള പതിവ്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയുടെ പേരിൽ പീനിയ സോണിൽ നിന്നു മാറി നിന്നവരാണ് പിന്നീടു പീനിയ കേന്ദ്രമാക്കി നോർത്ത് വെസ്റ്റ് കേരളസമാജം രൂപീകരിച്ചത്. കുറഞ്ഞ കാലങ്ങൾക്കിടയിൽ മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു ബാംഗ്ലൂർ മലയാളികൾക്കിടയിൽ നല്ല പ്രതിച്ഛായ സൃഷ്ടിക്കാൻ നോർത്ത് വെസ്റ്റ് കേരള സമാജത്തിനു സാധിച്ചു.

ബാംഗ്ലൂർ കേരള സമാജം വർഷങ്ങളോളം ഓണവും പുതു വർഷവും ഒരുമിച്ചാണ് ആഘോഷിച്ചിരുന്നത്. 1996 മുതൽ ഈ പരിപാടികളുമായി ഞാനും ബന്ധപ്പെട്ടിരുന്നു. എം ടി വാസുദേവൻ നായർ, ബാലചന്ദ്രമേനോൻ, സുരേഷ് ഗോപി, എം കെ സാനു മാസ്റ്റർ, സുകുമാർ അഴീക്കോട്, ബാലചന്ദ്രൻ ചുള്ളിക്കാട്, എം പി വീരേന്ദ്രകുമാർ, ചിപ്പി, മന്ത്രിമാരായിരുന്ന ഡോക്‌ടർ എം കെ കുട്ടപ്പൻ, ബാബു ദിവാകരൻ തുടങ്ങി കേരളത്തിലെ കലാ സാഹിത്യ സംസ്‌കാരിക രാഷ്ട്രീയ ഭരണ മാധ്യമ മേഖലകളിലെ നിരവധി സമുന്നതരുമായി എനിക്കു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് സമാജത്തിൻ്റെ വിവിധ പരിപാടികളിൽ വെച്ചാണ്.

2002ലെ കേരള സമാജത്തിൻ്റെ ഓണാഘോഷത്തിൽ വയലാർജിയും ഗാനഗന്ധർവൻ കെ ജെ യേശുദാസുമായിരുന്നു മുഖ്യാതിഥികൾ. വയലാർജി എത്താൻ വൈകിയതിനാൽ ഉദ്ഘാടനം നീണ്ടുപോയിരുന്നു. ഇതിലുള്ള അമർഷം യേശുദാസ് പരസ്യമായി പ്രകടിപ്പിച്ചു. പരിപാടിയുടെ ആരംഭത്തിൽ ഗണപതിയെ സ്തുതിച്ചുള്ള കീർത്തനം ആലപിച്ചതിനെയും അദ്ദേഹം വിമർശിച്ചു. വിവിധ മതസ്ഥർ പങ്കെടുക്കുന്ന ഇത്തരം പരിപാടികളിൽ ഒരു മതവിഭാഗത്തിൻ്റെ ഭക്തിഗാനം പാടിയതു സംഘാടകരുടെ കഴിവുകേടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രസംഗത്തിനു ശേഷം ഉടനെ പോകാൻ ഇറങ്ങിയ അദ്ദേഹത്തോടു സദസ്സിലുള്ളവർ പാട്ടുപാടാൻ ആവശ്യപ്പെട്ടു. യേശുക്രിസ്തുവിനെ സ്തു‌തിച്ചു കൊണ്ടുള്ള ഭക്തിഗാനമാണ് അദ്ദേഹം ആലപിച്ചത്. ലോകപ്രശസ്തനായ അദ്ദേഹത്തിൻ്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം വിളിച്ചോതുന്നതായിരുന്നു ഇത്.

കേരള സമാജത്തിൻ്റെ അനുബന്ധമായ കെഎൻഇ ട്രസ്റ്റ് വിഭാഗീയ പ്രവർത്തനങ്ങളുടെ കൂത്തരങ്ങാണ്. ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് ട്രസ്റ്റിൻ്റെ തിരഞ്ഞെടുപ്പുകളിൽ കാലങ്ങളായി കാണാൻ കഴിയുന്നത്. കോടികൾ ആസ്തിയുള്ള ട്രസ്റ്റിന്റെ ഭരണം സ്വാർഥമതികളുടെ കൈകളിലാണ്. 1940ൽ തുടക്കം കുറിച്ച സമാജം വിദ്യാഭ്യാസ മേഖലയിലെ പ്രവർത്ത നങ്ങൾക്കാണു കൈരളി നികേതൻ ട്രസ്റ്റ് രൂപീകരിച്ചത്. ക്രമേണ ഒരു വിഭാഗം ട്രസ്റ്റ് കൈയടക്കി. സമാജത്തിന് അവകാശപ്പെട്ട സ്വത്തുക്കൾ കൃത്രിമ രേഖ ചമച്ചാണു ട്രസ്റ്റിലെ ഉപജാപക സംഘം സ്വന്തമാക്കിയത്.

സ്വത്തിന്മേലുള്ള അവകാശം തെളിയിക്കുന്ന രേഖകൾ കേരള സമാജം ഭരണ സമിതിയുടെ കൈയിലുണ്ടായിരുന്നില്ല. എല്ലാ രേഖകളും ട്രസ്റ്റ് ഭരിക്കുന്നവരുടെ കസ്റ്റഡിയിലായിരുന്നു. സമാജത്തിൽ പ്രവർത്തിച്ചിരുന്ന പലരും ട്രസ്റ്റിൻ്റെ ബിനാമികളാണ്. യോഗങ്ങളിൽ വാക്കുകളിലൂടെ ട്രസ്റ്റിനെ നിരന്തരം എതിർക്കുക എന്ന തൊഴിച്ചാൽ മറ്റു നടപടികളുമായി മുന്നോട്ടു പോകാൻ ഇവർ തയ്യാറായിരുന്നില്ല. ചുരുക്കം ചിലർ മാത്രമാണു കേരള സമാജത്തിനു വേണ്ടി ആത്മാർഥമായി നിന്നത്. അതുകൊണ്ടു മാത്രമാണ് ട്രസ്റ്റ് ആരുടെയും സ്വകാര്യസ്വത്തായി മാറാത്തത്. എൻ കൃഷ്ണൻ കുട്ടി, ഗോപിനാഥ്, തുറവൂർ ചന്ദ്രൻ, എ ഗോപിനാഥ് തുടങ്ങിയവർ കേരള സമാജത്തിൻ്റെ സ്വത്തുക്കൾ വീണ്ടെടുക്കാൻ ആത്മാർഥമായി പ്രവർത്തിച്ചിരുന്നു. എന്നാൽ, നിരാശയായിരുന്നു ഫലം.

വിഷ്ണുമംഗലം കുമാർ ആവശ്യപ്പെട്ട പ്രകാരമാണു സമാജത്തിന്റെ സ്വത്തു സംബന്ധമായ രേഖകൾ കണ്ടെത്താൻ ഞാൻ തുനിഞ്ഞിറങ്ങിയത്. ദീർഘനാളത്തെ ശ്രമഫലമായി ബാംഗ്ലൂർ ഡെവലപ്പ്മെന്റ് അതോറിറ്റിയിൽനിന്നു കേരള സമാജത്തിനായി അലോട്ട് ചെയ്ത ഗവൺമെൻ്റ് ഓർഡർ കണ്ടെത്താനായി. 23/62ൽ വരുന്ന 225/61/62 എന്ന അലോട്ട്മെൻ്റ് ലെറ്റർ ഞാൻ വിഷ്ണുമംഗലം കുമാറിനു കൈമാറി. ഈ രേഖകളാണു വിഷ്ണുമംഗലം കുമാർ കേരളശബ്ദത്തിൽ പ്രസിദ്ധീകരിച്ചത്.

1961ലാണു കേരള സമാജത്തിനു സ്ഥലം അനുവദിച്ചത്. അഞ്ചു വർഷങ്ങൾക്കു ശേഷം 1966ലാണ് പി ഗോപാലൻനായരുടെ നേതൃത്വത്തിൽ കൈരളി നികേതൻ ട്രസ്റ്റ് നിലവിൽ വന്നത്. കേരള സമാജത്തിന് അനുവദിച്ച സ്ഥലം എങ്ങനെയാണ് അഞ്ചു വർഷ ങ്ങൾക്കു ശേഷം രൂപം കൊണ്ട് ട്രസ്റ്റിൻ്റെ പേരിൽ റജിസ്റ്റർ ചെയ്യപ്പെട്ടത്?. കേരള-കർണാടക ഗവൺമെൻ്റുകളുടെയും മറ്റുള്ളവരുടെയും സാമ്പത്തിക സഹായത്താൽ കേരള സമാജം പടുത്തുയർത്തിയ കെഎൻഇ ട്രസ്റ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നു കേരള സമാജത്തെ അകറ്റി നിർത്തിയ കൊടുംചതിയുടെ പാതകളാണ് എല്ലാവരും പിൻതുടർന്നത്.

കർണാടക ചീഫ് സെക്രട്ടറിയായിരുന്ന ജെ അലക്സാണ്ടർ ഐഎഎസ് കേരള സമാജത്തിൻ്റെ പ്രസിഡണ്ടായപ്പോൾ ഈ പ്രശ്‌നത്തിനു പരിഹാരം കാണാൻ ശ്രമം നടത്തിയിരുന്നു. ട്രസ്റ്റിലെ തിരഞ്ഞെടുപ്പു രീതി പഴയതുപോലെ കേരള സമാജം അംഗങ്ങളിൽ നിന്നു ട്രസ്റ്റികളെ തിരഞ്ഞെടുക്കണമെന്ന പ്രമേയം സമാജത്തിൽ പാസാക്കി. ഈ പ്രമേയം ട്രസ്റ്റിലും പാസാക്കിയാൽ മാത്രമേ നിയമസാധുത വരികയുള്ളൂ. പല പ്രാവശ്യം ചർച്ചകൾ നടന്നെങ്കിലും ട്രസ്റ്റിൽനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല.

എം കെ സോമൻ ട്രസ്റ്റിൻ്റെ സെക്രട്ടറിയായപ്പോഴാണു കേരള സമാജം പാസാക്കിയ പ്രമേയം ട്രസ്റ്റ് അംഗീകരിച്ചത്. കെ വി മനോഹരനായിരുന്നു ആ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത്. ഉടനെ ട്രസ്റ്റിൽനിന്ന് എം കെ സോമൻ പുറത്താക്കപ്പെട്ടു. അതോടെ ഈ തീരുമാനം വെളിച്ചം കണ്ടില്ല. ജെ അലക്സാണ്ടർ വീണ്ടും സമാജത്തിന്റെ പ്രസിഡണ്ടായാൽ കെഎൻഇ ട്രസ്റ്റ് അംഗീകരിച്ച പ്രമേയം നിയമമാക്കുമെന്നു മുൻകൂട്ടി കണ്ട് ട്രസ്റ്റിൻറെ മുൻ സെക്രട്ടറി ജേക്കബ് വർഗ്ഗീസിനെ കേരള സമാജത്തിൻ്റെ പ്രസിഡണ്ടാക്കി. ട്രസ്റ്റിന്റെ ഭരണസാരഥ്യം ചില വ്യക്തികൾക്കു ആകണമോ അതോ കേരള സമാജത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർ ആകണമോ എന്ന ഭിന്നത തുടർന്നുകൊണ്ടേയിരിക്കുന്നു. മുൻപു കേരള സമാജവും ട്രസ്റ്റും തമ്മിലായിരുന്നു അധികാരവടം വലിയെങ്കിൽ പിന്നീട് രവീന്ദ്രൻ പിള്ളയുടെ ഗ്രൂപ്പും 17 വർഷം ട്രസ്റ്റ് ഭരിച്ച സി എം വേലായുധൻ്റെ അടിയാളുകളും തമ്മിലായി ഉൾപ്പോരുകൾ. ആര് ഭരിച്ചിട്ടും കേരള സമാജത്തിന് അനുകൂലമായ യാതൊരു നടപടിയും ഉണ്ടായില്ല.

ഞാൻ കേരള സമാജം സെക്രട്ടറി ആയപ്പോഴാണ് 14 വർഷത്തിനു ശേഷം കേരള സമാജത്തിൻ്റെ റജിസ്ട്രേഷൻ പുതുക്കിയെടുത്തത്. റജിസ്ട്രേഷൻ പുതുക്കാതെയിട്ടതിന്റെ പിന്നിലും ട്രസ്റ്റിന്റെ കൈകളായിരുന്നു. ഏതെങ്കിലും കാരണവശാൽ കേരള സമാജത്തിന്റെ പ്രവർത്തനം നിന്നുപോയാൽ ട്രസ്റ്റിലേക്കു കേരള സമാജത്തിന്റെ പ്രാതിനിധ്യമായ മൂന്നുപേർ ഉണ്ടാവില്ല എന്ന കോടതി വിധിയാണ് ഇതിനു കാരണം.

ഇതിനിടയിലാണു ക്രിസ്‌ത്യൻ ലോബി ട്രസ്റ്റ് പിടിച്ചെടുക്കുന്നു എന്ന പ്രചാരണവുമായി ബാംഗ്ലൂരിലെ മലയാളികളായ ആർഎസ്എസ് പ്രവർത്തകർ രംഗത്തു വന്നത്. പിന്നീടു കണ്ണൂർ ജില്ലയിലെ സഹകരണ ബാങ്കുകളിൽ നടക്കുന്നതു പോലെയുള്ള പ്രതീതിയായിരുന്നു ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ. ഒരു വിഭാഗം ദണ്ഡ് കൊണ്ടുവന്നപ്പോൾ മറു വിഭാഗം കണ്ണൂരിൽ നിന്നു ബോംബാണ് ഇറക്കുമതി ചെയ്ത‌ത്. കേരള സമാജത്തിനു വേണ്ടിയുള്ള പ്രവർത്തനം എനിക്കു ധാരാളം സുഹൃത്തുക്കളെയും പ്രബലരായ ചില ശത്രുക്കളെയും നേടിത്തന്നിട്ടുണ്ട്.

ബാംഗ്ലൂർ മലയാളി സമൂഹത്തിന്റെ പിന്തുണയോടെ സമാജം ഭാരവാഹികൾ നടത്തിയ കഠിന പ്രയത്ന ഫലമായി കൈരളീ നികേതൻ ട്രസ്റ്റ് കേരള സമാജത്തിൻ്റെ കീഴിലായി. പക്ഷേ പുതിയ ഉപജാപക സംഘം സമാജത്തെയും ട്രസ്റ്റിനെയും കൈപ്പിടിയിലൊതുക്കിയ കാഴ്‌ചയാണു പിന്നീടു കാണാൻ കഴി ഞ്ഞത്. റെജികുമാർ കേരള സമാജം സെക്രട്ടറിയായി വർഷങ്ങൾക്കു ശേഷമാണു കെഎൻഇ ട്രസ്റ്റിൻ്റെ ഭരണത്തിൽ സമാജത്തിനു കൂടുതൽ പ്രാതിനിധ്യം ലഭിച്ചത്. ബാംഗ്ലൂർ മലയാളികൾ വർഷങ്ങളായി ആവശ്യപ്പെടുന്ന കേരള സമാജം അംഗങ്ങളിൽ നിന്നു ട്രസ്റ്റികളെ തിരഞ്ഞെടുക്കുന്ന രീതി പുനഃസ്ഥാപിക്കപ്പെടു മെന്ന പ്രത്യാശയിലായിരുന്നു ബാംഗ്ലൂർ മലയാളികൾ. എന്നാലത് ഉണ്ടാകാൻ സാധ്യതയില്ലെന്നാണു സമീപകാല സംഭവങ്ങൾ സുചിപ്പിക്കുന്നത്. വീണ്ടും എല്ലാം പഴയപടിതന്നെ നടക്കുന്നു.

കേരള സമാജവും കെഎൻഇ ട്രസ്റ്റും തമ്മിലുള്ള പ്രശ്നങ്ങളാണു സുവർണ കർണാടക കേരള സമാജത്തിൻ്റെ പിറവിക്കു കാരണമായത്. വിജയൻ നായർ, ബാലചന്ദ്രൻ, കെ ജെ ബൈജു, മഞ്ജു തുടങ്ങിയവർ എൻ്റെ ഓഫീസിൽ വെച്ച് ഇതേപ്പറ്റി പ്രാഥമിക ചർച്ച നടത്തിയിരുന്നു. വിജയൻ നായർ, ബാലചന്ദ്രൻ, മഞ്ജു, ശ്രീധരൻ, രാജൻ ജേക്കബ്ബ്, സാജൻ, ചന്ദ്രസേനൻ, വർക്കി തുടങ്ങിയവരാണു സുവർണയുടെ സ്ഥാപകാംഗങ്ങൾ. ഗോപിനാഥ് വന്നേരിയാണു സ്ഥാപക പ്രസിഡണ്ട്. പിന്നീടു രാജൻ ജേക്കബ്ബ് പ്രസിഡണ്ടായി. ഇതോടു കൂടിയാണു പ്രവർത്തനം വിപുലമായത്. അദ്ദേഹമാണ് എന്നെ സുവർണയുടെ ഭാഗമാക്കിയത്.

സുവർണയുടെ സ്റ്റേറ്റ് കോ-ഓർഡിനേറ്ററായ ഞാൻ മറ്റു ജില്ലകളിൽ പ്രവർത്തനം വ്യാപിപ്പിച്ചു. പതിനാറു സോണുകളും മൈസൂർ, മണ്ഡ്യ, കോലാർ ജില്ലാ കമ്മിറ്റികളുമുള്ള സുവർണ കർണാടക കേരള സമാജം കർണാടകത്തിലെ മുഴുവൻ മലയാളികൾക്കും അത്താണിയാണ്. ചന്ദ്രസേനൻ പ്രസിഡണ്ടും കെ ജെ ബൈജു, ജോൺ തയ്യിൽ എന്നിവർ വൈസ് പ്രസിഡണ്ടുമാരും, കെ പി ശശിധരൻ സെക്രട്ടറിയും വൈ സി തോമസ് ട്രഷററുമായ ഭരണ സമിതിയിൽ ബിജു കൊല്ലംകുഴി, സി എ ജേക്കബ്ബ് ജോൺ, എ ജി ആനന്ദൻ, വിശ്വനാഥൻ വിഡി തുടങ്ങിയവർ അംഗങ്ങളാണ്. 2018ൽ തുടങ്ങിയ ബാംഗ്ലൂർ ഡിസ്ട്രിക്റ്റ് കമ്മിറ്റിയെ നയിക്കുന്നതു സാജൻ കെ ജോസഫ്, ആർ രാജു, പി സി ഫ്രാൻസിസ് എന്നിവരാണ്. ഡോ. അനിൽ തോമസ്, ഡോ. മനു മോഹൻ, ജയരാജൻ, സുരേഷ് ബാബു, അനിരുദ്ധൻ, ഹരിദാസ്, ബാബു തിരുത്തിൽ, ഐസക്ക് തുടങ്ങിയവരാണു മൈസൂരിൽ സുവർണയുടെ സാരഥികൾ.

മലയാളി സംഘടനാ രംഗത്തെ കഴിവും ആർജവവുമുള്ള പ്രമുഖ വ്യക്തിത്വങ്ങളെല്ലാം സുവർണ്ണ കർണാടക കേരള സമാജത്തിന്റെ ഭാഗമാണ്. മന്ത്രി ആര്യാടൻ മുഹമ്മദ്, ഗണേഷ് കുമാർ തുടങ്ങി കേരളത്തിലെയും കർണാടകത്തിലെയും രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ മേഖലകളിലെ നിരവധി പ്രശസ്‌തർ സുവർണയുടെ പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്. സ്‌ഫടികം ജോർജ്, കൊല്ലം തുളസി, ഫൈറ്റ് മാസ്റ്റർ ജോളി ബാസ്‌റ്റീൻ തുടങ്ങിയവരുമായി ഞാൻ വളരെ നല്ല ബന്ധം പുലർത്തുന്നു. കേരള സമാജ ത്തിലും ദീപ്തിയിലും പരിപാടികൾ അവതരിപ്പിച്ചാണു സിന്ധു മേനോൻ സിനിമാമേഖലയിൽ എത്തിയത്.

ചെന്നൈയിലും കേരളത്തിലും ഉണ്ടായ പ്രളയത്തിൽ ദുരിതം അനുഭവിച്ചവർക്കു സുവർണ കർണാടക കേരള സമാജം കൈത്താങ്ങായിട്ടുണ്ട്. നിരവധി കണ്ടെയ്‌നറുകളിലായി രണ്ടു സംസ്ഥാനങ്ങളിലേക്കും അവശ്യസാധനങ്ങൾ പലപ്രാവശ്യം അയച്ചിട്ടുണ്ട്. സുവർണ കർണാടക കേരള സമാജത്തിൻ്റെ നിരവധി സോണുകൾ ഇതിൻ്റെ ഭാഗമായിട്ടുണ്ട്. രാജൻ ജേക്കബും കെ ആർ രാജേന്ദ്രനും ഞാനുമായിരുന്നു ചെന്നൈയിൽ പോയത്. സുവർണ കർണാടക കേരള സമാജത്തിലും ട്രസ്റ്റ് രൂപീകരിക്കാനുള്ള പ്രയത്നം നടക്കുന്നു. ഈ തീരുമാനം സുവർണയെയും രണ്ടു തട്ടിലാക്കി, സമാജത്തിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

🟥

അടുത്ത അധ്യായം ▶ മാധ്യമവിചാരം

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉൾപ്പെടെ 24 ഇടത്ത് പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിലെ ത്രീ സ്‌റ്റാർ ഹോട്ടലുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ...

ഓണാവധി; കേരളത്തിലേക്ക് 90 സ്പെഷ്യല്‍ സർവീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 90 സ്പെഷ്യല്‍...

റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച ഇന്ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​ത് ക​ണ്ണൂ​രി​ൽ നി​ന്ന്

കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി...

മെ​സിയുടെ പിതാവ് ഹോർഹെ മെ​സി അന്തരിച്ചു

റൊസാരിയോ: അ​ര്‍​ജ​ന്‍റീ​നി​യ​ന്‍ ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​യു​ടെ പി​താ​വ് ഹോ​ർ​ഹെ മെ​സി...

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉൾപ്പെടെ 24 ഇടത്ത് പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിലെ ത്രീ സ്‌റ്റാർ ഹോട്ടലുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ...

ഓണാവധി; കേരളത്തിലേക്ക് 90 സ്പെഷ്യല്‍ സർവീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 90 സ്പെഷ്യല്‍...

റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച ഇന്ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​ത് ക​ണ്ണൂ​രി​ൽ നി​ന്ന്

കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി...

മെ​സിയുടെ പിതാവ് ഹോർഹെ മെ​സി അന്തരിച്ചു

റൊസാരിയോ: അ​ര്‍​ജ​ന്‍റീ​നി​യ​ന്‍ ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​യു​ടെ പി​താ​വ് ഹോ​ർ​ഹെ മെ​സി...

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗംഭാരവാഹികളായി പദ്മകുമാര്‍ എഎസ് (പ്രസിഡന്റ്), ചന്ദ്രകുമാര്‍ സി എസ്(വൈസ്...

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് ശോഭയാർന്ന തുടക്കം

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്...

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; തഹസിൽദാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ രാജേഷിന്റെ...

Related Articles

Popular Categories