തിരുവനന്തപുരം: പിഎസ്‌സി മൂല്യനിർണയ ക്രമക്കേടില്‍ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് എസ്‌ഐടി. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയെന്ന് കണ്ടെത്തല്‍. മുൻ ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നിവർക്കെതിരെ നടപടി ആവശ്യമെന്ന് ക്രൈംബ്രാഞ്ച്. ക്രിമിനല്‍ ഗൂഢാലോചനയുണ്ടോയെന്നതില്‍ അന്വേഷണം തുടരുന്നു.
വീഴ്ച അറിഞ്ഞിട്ടും പിഎസ്‌സി നടപടിയെടുത്തില്ല. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഡിജിപി വഴി സർക്കാരിന് കത്ത് നല്‍കി. സർക്കാർ പിഎസ്‌സിക്ക് കത്ത് കൈമാറും. പരീക്ഷയില്‍ 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. മൂല്യനിർണയം നടത്തിയത് ഈ രണ്ട് ഉദ്യോഗസ്ഥരാണ്.
സാങ്കേതിക പിഴവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പിഎസ്‌സി പരീക്ഷ അട്ടിമറിയില്‍ നടന്നത് വൻ ആസൂത്രിത ഗൂഡാലോചനയെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയില്‍ സിപിഐഎം അനുകൂലിയെ ഒന്നാം റാങ്കില്‍ എത്തിച്ചതിന് പിന്നിലാണ് വൻ ഗൂഢാലോചന നടന്നത്.
SUMMARY: SIT terms the lapses by officials in the PSC evaluation irregularities as serious
















