മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കനും​ ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ജ​ന്മ​ഭൂ​മി തി​രു​വ​ന​ന്ത​പു​രം റ​സി​ഡ​ന്‍റ് എ​ഡി​റ്റ​റും ബിജെപി നേതാവുമായ കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ (72) അ​ന്ത​രി​ച്ചു. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ വീണതിനെ തുടർന്ന് രാത്രിയോടെ ബോധക്ഷയമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ജ​ന്മ​ഭൂ​മി പ​ത്ര​ത്തി​ന്‍റെ തു​ട​ക്ക​കാ​ലം മു​ത​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം അ​ഞ്ചു പ​തി​റ്റാ​ണ്ടോ​ളം പ​ത്ര​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി. ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും മാ​ധ്യ​മ​രം​ഗ​ത്ത് സ​ജീ​വ​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു.

യുവമോർച്ചയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയിരുന്നു. പേരാവൂർ, കണ്ണൂർ നിയോജകമണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ദീർഘകാലമായി ബിജെപി സംസ്ഥാന സമിതിയംഗം, മീഡിയ കൺവീനർ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, കണ്ണൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി, ഫിലിം സെൻസർ ബോർഡ് അംഗം, ടെലികോം അഡ്വൈസറി ബോർഡ് അംഗം, പത്രപ്രവർത്തക അക്രഡിറ്റേഷൻ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.

കെ.ജി. മാരാരുടെ ജീവചരിത്രം (കെ .ജി.മാരാർ ഒരു സ്നേഹ സാഗരം, കെ.ജി. മാരാർ മനുഷ്യപ്പറ്റിന്റെ പര്യായം), മറുപുറം, അടൽജി എന്ന വിസ്മയം, കേരളത്തിലെ രാഷ്‌ട്രീയ ചരിത്രം എന്നീ പുസ്‌തകങ്ങൾ രചിച്ചു. മുതിർന്ന പത്രപ്രവർത്തകനുള്ള കേരള നിയമസഭയുടെ ആദരം ലഭിച്ചിട്ടുണ്ട്. കൂടാതെ ബി.കെ. ശേഖർ പുരസ്‌കാരം, കാഞ്ഞങ്ങാട് തപസ്യ പുരസ്‌കാരം, ഗുരുജി സേവാസമിതി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ കുട്ടാവ് ഗ്രാമത്തിലാണ് 1954-ൽ ജനിച്ചത്. തിരുവനന്തപുരത്തായിരുന്നു സ്ഥിരതാമസം. ഭാര്യ: പരേതയായ പ്രേമജ. മക്കൾ: പ്രകുല (ഏഷ്യാനെറ്റ്), മഞ്ഞില. മരുമകൻ: രതീഷ് അനിരുദ്ധൻ (മാതൃഭൂമി ന്യൂസ്).
SUMMARY: Senior Journalist and BJP leader K Kunjikannan passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 1,420 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...

മലപ്പുറം മോര്‍ഫിങ് കേസ്: ജാമ്യത്തിലിറങ്ങിയ പ്രതി ലോഡ്ജില്‍ ജീവനൊടുക്കാൻ ശ്രമിച്ചു

മലപ്പുറം: മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം...

‘സഹായ 3.0’; ഇനി ശബ്ദസന്ദേശത്തിലൂടെയും പരാതികൾ നൽകാം

ബെംഗളൂരു: നഗരത്തിലെ പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നൽകുന്നതിനായി...

കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം

ബുക്കാവ്: കിഴക്കൻ ഡെമക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) ബുക്കാവുവിലെ രണ്ട്...

എ​ച്ച്-​വ​ൺ ബി ​വി​സ; ഗ്രേ​സ് പി​രീ​ഡ് അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം, ഇ​ന്ത്യ​ൻ ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് തി​രി​ച്ച​ടി

വാഷിങ്ടൺ : അമേരിക്കയിലെ എച്ച്-1ബി വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം....

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 1,420 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...

മലപ്പുറം മോര്‍ഫിങ് കേസ്: ജാമ്യത്തിലിറങ്ങിയ പ്രതി ലോഡ്ജില്‍ ജീവനൊടുക്കാൻ ശ്രമിച്ചു

മലപ്പുറം: മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം...

‘സഹായ 3.0’; ഇനി ശബ്ദസന്ദേശത്തിലൂടെയും പരാതികൾ നൽകാം

ബെംഗളൂരു: നഗരത്തിലെ പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നൽകുന്നതിനായി...

കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം

ബുക്കാവ്: കിഴക്കൻ ഡെമക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) ബുക്കാവുവിലെ രണ്ട്...

വെറും 27 മാസം! തമിഴക വെട്രി കഴകത്തിന് സംസ്ഥാന പാർട്ടി പദവി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇത് ചരിത്രനേട്ടമെന്ന് വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലിരുന്ന ചര്‍ച്ച് തകര്‍ന്ന് രണ്ട് മരണം; 12 പേരെ രക്ഷപ്പെടുത്തി

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ നിർമാണത്തിലിരുന്ന ചര്‍ച്ച് തകർന്നുവീണ് രണ്ടുപേർ മരിച്ചു....

ബെംഗളൂരുവിലെ മലിനജല ശുദ്ധീകരണം: 2029ഓടെ മുഴുവൻ മലിനജലവും ശുദ്ധീകരിക്കാൻ ലക്ഷ്യം

ബെംഗളൂരു: നഗരത്തിൽ പ്രതിദിനം ഉൽപാദിപ്പിക്കുന്ന മലിനജലം മുഴുവൻ ശുദ്ധീകരിക്കുന്നതിനായി കർണാടക സർക്കാർ...

Related Articles

Popular Categories