സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് ആറ് തീർത്ഥാടകർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ കാറ്റിലാണ് അപകടമുണ്ടായത്. 14 പേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ജില്ലയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിലാണ് അപകടം നടന്നത്. ക്ഷേത്രത്തിലെ പഴയ മതിൽ തകർന്ന് സമീപത്തുണ്ടായിരുന്ന ഭക്തർക്ക് മേലേക്ക് പതിച്ചതായാണ് വിവരം. അപകടസ്ഥലത്ത് വെച്ചും ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് കുട്ടികളടക്കം ആറ് പേർ ജീവശ്വാസം വെടിഞ്ഞത്.
വിവരമറിഞ്ഞ് പോലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പഴയ മതിലിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Six dead, 14 injured as temple wall collapses in Maharashtra due to strong winds
















