കർണാടകയിൽ മക്കള്‍ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി, രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളും തോറ്റു, മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജയം

ബെംഗളൂരു: കർണാടകയില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വിജയം നേടി കോണ്‍ഗ്രസ്. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിനെതിരെ ബിജെപിയും ജെഡിഎസും അടങ്ങുന്ന എന്‍ഡിഎ മുന്നണിയാണ് മത്സരിച്ചത്. എന്നാൽ കോൺഗ്രസ് മൂന്ന് മണ്ഡലങ്ങളിലും മികച്ച വിജയം നേടുകയായിരുന്നു. മുഡ ഉൾപ്പെടെ കോടികളുടെ അഴിമതി ആരോപണം നേരിടുന്ന കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിന് വൻ ആശ്വാസമാണ് ഉപതിരഞ്ഞെടുപ്പിലെ അനുകൂല ജനവിധി.

സന്ദൂർ കോണ്‍ഗ്രസിന്റേയും ഛന്നപ്പട്ടണ ജെഡിഎസിന്റേയും സന്ദൂർ ബിജെപിയുടേയും സിറ്റിങ് സീറ്റുകളാണ്. ചന്നപട്ടണയിൽ സി. പി. യോഗേശ്വറും ഷിഗാവിൽ യൂസഫ് ഖാൻ പത്താനും സന്തൂറിൽ ഇ അന്നപൂർണയുമാണ് ജയിച്ചത്. ചന്നപ്പട്ടണയില്‍ മത്സരിച്ച മുന്‍ പ്രധാനമന്ത്രി എച്ച്. ഡി.ദേവഗൗഡയുടെ കൊച്ചുമകനും കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമി തോറ്റു. ബസവരാജ് ബൊമ്മൈയുടെ മകന്‍ ഭരത് ബൊമ്മൈയും തോല്‍വി ഏറ്റുവാങ്ങി. ഭരത്‌ കന്നി അങ്കത്തിലും നിഖിൽ മൂന്നാം അങ്കത്തിലുമാണ് പരാജയം ഏറ്റുവാങ്ങിയത്. അച്ഛന്മാരുടെ സിറ്റിംഗ് സീറ്റുകളിലാണ് ഇരുവരും തോറ്റതെന്നതാണ് പ്രധാനം.

25,000 വോട്ടിന്റെ ലീഡാണ് യോഗേശ്വർ നേടിയത്. ഷിഗ്ഗാവ് മണ്ഡലത്തില്‍ ഭരത് ബൊമ്മെക്കതിരെ 14,000ത്തോളം വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി യാസിർ അഹമ്മദ് ലീഡ് നിലനിർത്തിയത്.

കർണാടകയിൽ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകളിലൊന്നാണ് സന്ദൂർ. 1989 ന് ശേഷം ഒരു തവണ മാത്രമാണ് മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടത്. കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച അന്നപൂർണ്ണ താക്കൂർ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്.

ഇ. തുക്കാറാം (സന്ദൂർ), മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (ഷിഗ്ഗാവ്) കേന്ദ്രമന്ത്രി കുമാരസ്വാമി (ചന്നപ്പട്ടണ) എന്നിവർ ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തിലാണ് മൂന്ന് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കോൺഗ്രസിന്റെ ഗ്യാരണ്ടി പദ്ധതികൾക്കും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിനും ജനം നൽകിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പ്രതികരിച്ചു . ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ 224 അംഗ നിയമസഭയിൽ കോൺഗ്രസിന്റെ അംഗ ബലം 138 ആയി ഉയർന്നു.

TAGS: KARNATAKA | CONGRESS
SUMMARY: Ruling Congress sweeps all three Assembly seats

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻമാരുടെ സമ്മേളനത്തിന് ബെംഗളൂരു വേദിയാകും

ബെംഗളൂരു: കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻമാരുടെ ഇന്ത്യാ മേഖലാ സമ്മേളനത്തിന് ബെംഗളൂരു വേദിയാകും....

സാമ്പത്തിക തിരിമറി കേസില്‍ ബിഎല്‍എം സ്ഥാപക ചെയര്‍മാന്റെ അറസ്റ്റിന് അനുമതി

കോഴിക്കോട്: സാമ്പത്തിക തിരിമറി കേസിൽ ബി എൽ എം സ്ഥാപക ചെയർമാൻ...

ആശാ വർക്കർമാർ വീണ്ടും സമരത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണമെന്ന് ആവശ്യം

കോഴിക്കോട്: ആശമാർ സമരത്തിലേക്ക്. ആശ വർകേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന കമ്മറ്റി...

വായുമലിനീകരണം കാരണം കാഴ്ചപരിധി കുറഞ്ഞു; ചെന്നൈയിലിറങ്ങേണ്ട വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ബെംഗളൂരു: ചെന്നൈ വിമാനത്താവളത്തിലെ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് റായ്പൂരിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ...

ഡല്‍ഹി ബേങ്ക് ഓഫ് ബറോഡ ശാഖയിലെ ബോംബ് ഭീഷണി; വ്യാജമെന്ന് സ്ഥിരീകരണം

ന്യൂഡൽഹി: ഡൽഹി സെൻട്രലിലെ സൻസദ് മാർ​ഗിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയിൽ...

ദീപാവലി ആഘോഷം; ബെംഗളൂരുവിൽ പടക്കാപകടങ്ങളിൽ 51 പേർക്ക് കണ്ണിന് പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ ബെംഗളൂരുവിൽ 51 പേർക്ക്...

കന്നഡ പഠിക്കൂ… കർണാടകയുമായി ഹൃദയബന്ധം സ്ഥാപിക്കൂ!; സൗജന്യ കന്നഡ പഠന ക്ലാസുകളുടെ പുതിയ ബാച്ച് നവംബർ 22 മുതൽ

ബെംഗളൂരു: കർണാടകയിൽ താമസിക്കുന്ന കന്നഡേതര ഭാഷക്കാർക്ക് കന്നഡ ഭാഷ പഠിക്കാനും നാടിന്റെ...

കൊച്ചിയിലെ ഡി ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊച്ചിയിലെ ഡി ജെ പാർട്ടികള്‍ക്കുള്ള നിയന്ത്രണത്തില്‍ പോലീസിന് തിരിച്ചടി. പോലീസ്...

Related Articles

Popular Categories