ബെംഗളൂരു: വൈറ്റ്‌ഫീൽഡിലെ ശ്രീ സരസ്വതി എഡ്യൂക്കേഷൻ ട്രസ്റ്റിന്റെയും തൊദൽനുടി കന്നഡ മാസികയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. വിവർത്തകയും ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു.
പ്രഗതി ഡിഗ്രി കോളേജ്, കാഡുഗോടി പ്രിൻസിപ്പാൾ ഡോ. ചന്ദ്രകാന്ത നായക് പരിപാടി ഉദ്ഘാടനം ചെയ്തു. ആർട്ട് ഓഫ് ലിവിങ് ആചാര്യൻ ശ്രീനിവാസ്, ശ്രീ സരസ്വതി എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് ബി. ശങ്കർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വൈറ്റ്‌ഫീൽഡ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ലക്ഷ്മമ്മ കെ., ഇമ്മടിഹള്ളി ഹെൽത്ത് സെന്ററിലെ ആശാ പ്രവർത്തക അഞ്ജലി, ബി.ബി.എം.പി. പൗരശുചീകരണ തൊഴിലാളി പത്മമ്മ എന്നിവരെ ഉപഹാരം, പ്രശസ്തിപത്രം, ക്യാഷ് അവാർഡ് എന്നിവ നൽകി ആദരിച്ചു. പ്രൊഫ. രാകേഷ് വി.എസ് സ്വാഗതവും സെബിൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
SUMMARY: Sri Saraswati- Todalnudi Women’s Day Celebration















