ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ ബീദറില്‍ സർക്കാർ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 22 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഔറാദ് ജമാലപുര ഗവ.പ്രൈമറി സ്കൂളിൽ ചൊവ്വാഴ്ചയാണു സംഭവം. ഇവരില്‍ ഒരു വിദ്യാർഥിയുടെ നില ഗുരുതരമായതിനാൽ ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു കുട്ടിള്‍ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ചോറും സാമ്പാറും കഴിച്ചവര്‍ക്കാണ് ഛർദിയും വയറിളക്കവുമുണ്ടായത്. തഹസിൽദാറും ജില്ലാ ആരോഗ്യ ഓഫിസറും സംഭവസ്ഥലത്തെത്തി തെളിവെടുത്തു. ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി.
SUMMARY: Students who ate lunch suffer from food poisoning; one in critical condition
SUMMARY: Students who ate lunch suffer from food poisoning; one in critical condition














