വീരപ്പന്റെ അധിക്ഷേപ പരാമര്‍ശം; 30 വര്‍ഷത്തെ നിയമപോരാട്ടം, സുകന്യയ്‌ക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാൻ ഉത്തരവ്

ചെന്നൈ: മൂന്നു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നടി സുകന്യയ്ക്ക് മാനനഷ്ടക്കേസില്‍ വിജയം. 1996-ല്‍ സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കുപ്രസിദ്ധ കൊള്ളക്കാരൻ വീരപ്പനുമായുള്ള അഭിമുഖത്തില്‍ തന്റെ പ്രതിച്ഛായയെ ബാധിക്കുന്ന പരാമർശങ്ങള്‍ നടത്തിയതിനെതിരെ സുകന്യ നല്‍കിയ പരാതിയിലാണ് ചെന്നൈ സിവില്‍ കോടതിയുടെ സുപ്രധാന ഉത്തരവ്.

10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവിട്ടു. 2015-ല്‍ സുകന്യയ്ക്ക് അനുകൂലമായി ലഭിച്ച വിധിക്കെതിരെ സണ്‍ ടിവി നല്‍കിയ അപ്പീല്‍ ജസ്റ്റിസ് കുമരേഷ് ബാബു തള്ളുകയും കീഴ്ക്കോടതി വിധി ശരിവെക്കുകയുമായിരുന്നു. വീരപ്പൻ നടത്തിയ പരാമർശങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനോ, സുകന്യയുടെ ഭാഗം കേള്‍ക്കാനോ ചാനല്‍ തയ്യാറായില്ലെന്ന് കോടതി നിരീക്ഷിച്ചു. വാണിജ്യ ലക്ഷ്യം മുൻനിർത്തിയാണ് ചാനല്‍ പ്രവർത്തിച്ചതെന്നും കോടതി വിലയിരുത്തി.

തെറ്റായ പരാമർശങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കം ചെയ്യാൻ ചാനലിന് അധികാരമുണ്ടായിരുന്നിട്ടും, അവ അതേപടി സംപ്രേക്ഷണം ചെയ്തത് ഗുരുതര വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തെറ്റ് സംഭവിച്ചിട്ടും ചാനലിലൂടെ ഖേദപ്രകടനം നടത്തുന്നതിന് പകരം, പത്രപ്പരസ്യത്തിലൂടെ പേരിനൊരു ഖേദപ്രകടനം മാത്രമാണ് ചാനല്‍ നടത്തിയത്.

സമൂഹത്തില്‍ സുകന്യയ്ക്കുള്ള മാന്യമായ നിലയും വിലയും പരിഗണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്. നടി എന്ന നിലയിലുള്ള തന്റെ കരിയറിനെ ഈ പരാമർശങ്ങള്‍ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുകന്യ നിയമനടപടികളുമായി മുന്നോട്ടുപോയത്.

SUMMARY: Veerappan’s abusive remark; 30 years of legal battle, Sukanya ordered to pay Rs 10 lakh in compensation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

Related Articles

Popular Categories