പഞ്ചാബിനെ 33 റൺസിന് തകർത്തു; ഐപിഎല്ലിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 33 റൺസ് വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്ക് കയറി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ നാല് വിക്കറ്റിന് 235 റൺസെടുത്തപ്പോൾ പഞ്ചാബിന്റെ ഇന്നിങ്സ് ഏഴിന് 202ൽ അവസാനിച്ചു.

ഹൈദരാബാദിനായി ഹെൻറിച്ച് ക്ലാസൻ (63), ഇഷാൻ കിഷൻ (55) എന്നിവർ അർദ്ധസെഞ്ച്വറി നേടി. ഇരുവരെയും കൂടാതെ അഭിഷേക് ശർമ 35 (13), ട്രാവിസ് ഹെഡ് 38 (19), നിതീഷ് കുമാർ റെഡ്ഢി 29 (13) എന്നിവരും ഹൈദരാബാദിനായി തിളങ്ങി. പഞ്ചാബിനായി അർഷ്ദീപ് സിങ്, ലോക്കി ഫെർ​ഗുസൻ, യുസ്വേന്ദ്ര ചഹൽ, വൈശാഖ് വിജയകുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബിനായി ഓസീസ് യുവതാരം കൂപ്പർ കോൺലി സെഞ്ചുറി നേടിയെങ്കിലും (107) താരത്തിന് ടീമിനെ വിജയിപ്പിക്കാനായില്ല. ഏഴ് ഫോറും എട്ട് സിക്സുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. കോൺലിയെക്കൂടാതെ മാർക്കസ് സ്റ്റോയിനിസ് 28 (14), സൂര്യാൻഷ് ഷെഡ്​ഗെ 25 (17), മാർക്കോ ജാൻസൻ 19 (16) എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഹൈദരാബാദിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ശിവാങ്ക് കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നിതീഷ് കുമാർ റെഡ്ഡി, ഇഷാൻ മലിം​ഗ, സാകിബ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
SUMMARY: Sunrisers Hyderabad beat Punjab by 33 runs; top the points table in IPL

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന വേദിയിൽ...

പ്രോജക്ട് ഷെൽട്ടർ മൂന്നാം വാർഷികവും 50-ാം വീടിന്റെ കൈമാറ്റവും നാളെ ബെംഗളൂരുവിൽ

ബെംഗളൂരു: നിർധനർക്ക് സ്വന്തമായി വീടൊരുക്കുന്ന ഹോപ്പ് സൊസൈറ്റിയുടെ സാമൂഹിക സംരംഭമായ 'പ്രോജക്ട്...

കലാകൈരളി ഓണാഘോഷം 4ന്

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം-2026’ ഒക്ടോബർ...

ഹാജി പാറമ്മൽ അബ്ദുൽ ഖാദർ സ്മാരക പ്രഥമ സാമൂഹികനീതി പുരസ്കാരം അഡ്വ. പി. ഉസ്മാന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി ഏര്പ്പെ‍ടുത്തിയ പാറമ്മൽ അബ്ദുൽ ഖാദർ...

ഏഷ്യൻ ഗെയിംസ്: ഗ്രീക്കോ-റോമൻ 97 കിലോയില്‍ നിതേഷ് സിവാചിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോ-റോമൻ ഗുസ്തിയില്‍ ഇന്ത്യയുടെ സ്വർണത്തിനായുള്ള നീണ്ട കാത്തിരിപ്പ്...

അതിശക്തമായ മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര...

ഏഷ്യൻ ഗെയിംസ് 2026; ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഡല്‍ഹി: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി സെമി ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ...

Related Articles

Popular Categories