‘പാര്‍ട്ടി വിടാനൊരുങ്ങിയെന്ന് വ്യാജ പ്രചാരണം’; തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി ടി.എന്‍. പ്രതാപന്‍

തൃശൂര്‍: സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യക്തി അധിക്ഷേപത്തിനെതിരെ എഐസിസി സെക്രട്ടറി ടി.എന്‍.പ്രതാപന്‍ തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ‘പാര്‍ട്ടി വിടാനൊരുങ്ങി ടി.എന്‍.പ്രതാപന്‍’ എന്ന തലക്കെട്ടോടെ തന്റെ ചിത്രം ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരം പ്രചാരണങ്ങള്‍ രാഷ്ട്രീയമായും വ്യക്തിപരമായും തനിക്കെതിരെ അപകീര്‍ത്തി സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന റെഡ് ആര്‍മി എന്ന ഫേസ്ബുക്ക് പേജില്‍ അഭിലാഷ് അപ്പു അഭിലാഷ് എന്ന പേരിലുള്ള പ്രൊഫൈലിലാണ് ആദ്യമായി ഇക്കാര്യം പോസ്റ്റ് ചെയ്തതെന്ന് ടി.എന്‍.പ്രതാപന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. അഭിലാഷ് അപ്പു അഭിലാഷ് എന്നയാളുടെ പോസ്റ്റാണ് പിന്നീട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്.

വ്യക്തിവിരോധം തീര്‍ക്കുന്നതിനും രാഷ്ട്രീയമായി ആക്രമിക്കുന്നതിനും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനും തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നോട് അവമതിപ്പും സ്പർദ്ദയും സൃഷ്ടിക്കുന്നതിനും കരുതികൂട്ടിയാണ് വ്യാജവാര്‍ത്ത ചമച്ച്‌ കാര്‍ഡുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.

പോസ്റ്ററിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പോസ്റ്റുകള്‍ പരിശോധിച്ച്‌ അതിന് പിന്നിലുള്ളവരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച്‌ പ്രവര്‍ത്തകരിലും പൊതുജനങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നും ടി.എന്‍.പ്രതാപന്‍ ചൂണ്ടിക്കാട്ടി.

SUMMARY: T.N. Prathapan files complaint with Thrissur Rural SP

Hot this week

ബലാത്സംഗകേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു

കൊച്ചി: ബലാത്സംഗ കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെ...

ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തനപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാന്‍സിലേറ്റര്‍സ് അസോസിയേഷന്‍ വിവര്‍ത്തന പുരസ്‌കാരത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു....

ചോറും മീനും 5 രൂപയ്ക്ക്; 400 കാന്റീനുകളുമായി ബംഗാൾ സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൊതുജനങ്ങൾക്ക് ആകര്‍ഷകമായ പദ്ധതികള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍...

20 വര്‍ഷത്തെ കാത്തിരിപ്പ്; അബ്ദുല്‍ റഹിം ജയില്‍ മോചിതനായി

റിയാദ്: സൗദിയിലെ ജയിലില്‍ ഏറെക്കാലമായി തടവിലായിരുന്ന അബ്ദുല്‍ റഹിം മോചിതനായി. മോചന...

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍

ഡല്‍ഹി: കേരള മുഖ്യമന്ത്രി വിഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു....

സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളിലൊരാളായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം...

പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ...

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

കൊച്ചി: ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ...

Related Articles

Popular Categories