ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ടീമിന്റെ ഹോംഗ്രൗണ്ട് മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ നടത്തുമെന്ന് കർണാടക സർക്കാർ അറിയിച്ചു. സുരക്ഷയുറപ്പാക്കി മത്സരങ്ങൾ നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ആൾക്കൂട്ട ദുരന്തത്തെത്തുടർന്ന് മത്സരങ്ങൾക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും സുരക്ഷയുറപ്പാക്കി മത്സരങ്ങൾ നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഡി.കെ. ശിവകുമാർ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കന്നി ഐപിഎല്‍ കിരീടം നേടിയതിന്റെ ആഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ 11 പേർ മരിച്ചതിനുശേഷം സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. വനിതാ ക്രിക്കറ്റ് ലോകകപ്പിൽനിന്നും ചിന്നസ്വാമി സ്റ്റേഡിയത്തെ ഒഴിവാക്കിയിരുന്നു. ഹോം മത്സരങ്ങള്‍ പൂനയിലേക്ക് മാറ്റാനും ആലോചനകള്‍ നടന്നിരുന്നു. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയിലാണ് മത്സരം നടത്താനുള്ള ഒരുക്കങ്ങൾ സർക്കാർ തുടങ്ങിയത്. സ്റ്റേഡിയത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധന നടത്താൻ പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞദിവസം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്‌സിഎ) നിർദേശം നൽകിയിരുന്നു.
SUMMARY: The home ground of the Royal Challengers Bangalore team is at Chinnaswamy Stadium.














