വാഷിംഗ്ടൺ: വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ വിവാദങ്ങളെത്തുടർന്ന് പ്രമുഖ അമേരിക്കൻ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ (Nvidia) സഹസ്ഥാപകനും സി ഇ ഒയുമായ ജെൻസൺ ഹുവാങ് (63) രാജിവെച്ചു. കമ്പനിയുടെ പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിൽ നിന്ന് ഉടനടി പ്രാബല്യത്തോടെ അദ്ദേഹം പടിയിറങ്ങിയതായി എൻവിഡിയ ഡയറക്ടർ ബോർഡ് ഔദ്യോഗികമായി അറിയിച്ചു.
പകരമായി കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ (സി എഫ് ഒ) കൊളെറ്റ് ക്രെസിനെ ഇടക്കാല സി ഇ ഒയായി നിയമിച്ചു. സ്ഥിരം പിൻഗാമിയെ കണ്ടെത്തുന്നതുവരെ സി എഫ് ഒ ചുമതലകൾക്കൊപ്പം ഇടക്കാല സി ഇ ഒ പദവിയും അവർ വഹിക്കും. കൂടാതെ, എൻവിഡിയയുടെ ചരിത്രത്തിലെ ആദ്യത്തെ ബോർഡ് ചെയർമാനായി ഹാർവി സി ജോൺസിനെയും നിയമിച്ചിട്ടുണ്ട്. 2013 മുതൽ എൻവിഡിയയുടെ സാമ്പത്തിക വിഭാഗത്തെ നയിക്കുന്ന കൊളെറ്റ് ക്രെസ്, നേരത്തെ സിസ്കോ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്.
1993-ൽ സ്ഥാപിതമായ എൻവിഡിയയെ ആഗോള എഐ വ്യവസായത്തിലെ ഏറ്റവും ശക്തമായ കമ്പനികളിലൊന്നാക്കി വളർത്തിയതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് 63-കാരനായ ഹുവാങ്. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എൻവിഡിയയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്‍റെ പടിയിറക്കം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
SUMMARY: An extramarital affair with a Chinese spy; Nvidia CEO Jensen Huang has resigned
















