കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ കോട്ടയം മേലമ്പാറയിലുള്ള ഉടമസ്ഥന്റെ വീട്ടിൽ വെച്ചാണ് സംഭവം ഉണ്ടായത്.. 46 ന് അടുത്ത് പ്രായം കണക്കാക്കുന്നു. ഏകദേശം 10 അടി ഉയരമുള്ള ആന ബീഹാറിൽ നിന്ന് കൊണ്ടുവന്നതാണ്.
പൂരപ്പറമ്പുകളിലെ സാന്നിധ്യമായിരുന്ന പല്ലാട്ടെ കുട്ടിയുടെ വേർപാട് ആന പ്രേമികൾക്ക് നൊമ്പരമായി. സുന്ദരനും ശാന്തസ്വഭാവവും ഉള്ള പല്ലാട്ട് ബ്രഹ്‌മദത്തന്‍ ആനപ്രേമികളുടെ ഇഷ്ടപ്പെട്ട ഗജവീരനായിരുന്നു. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്ക് ബ്രഹ്മദത്തന്‍ എത്താറുണ്ട്. ഏറ്റുമാനൂര്‍, തിരുനക്കര, ശക്തികുളങ്ങര , തൊടുപുഴ തുടങ്ങി മഹാക്ഷേത്രങ്ങളില്‍ പ്രധാന തിടമ്പ് ബ്രഹ്മദത്തന്‍ ആണ്. തൃശൂര്‍ പൂരത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കഴിഞ്ഞവര്‍ഷവും കുന്നംകുളത്തെ മിക്ക പ്രധാന പൂരങ്ങളിലും ബ്രഹ്മദത്തനെ എഴുന്നള്ളിച്ചിരുന്നു.
SUMMARY: The tusker Pallattu Brahmadathan died after being struck by lightning.
















