തമിഴ്നാട്ടിൽ എസ്.ഐയെ വെട്ടിക്കൊന്ന പ്രതി പോലീസ് ഏറ്റുമുട്ടലിൽ മരിച്ചു

തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊല. തിരുപ്പൂരില്‍ അണ്ണാ ഡിഎംകെ എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തില്‍ വച്ച് പോലീസുദ്യോഗസ്ഥനെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് വെടിവച്ചുകൊന്നു. കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ എസ്‌ഐ ഷണ്‍മുഖസുന്ദരത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രതി പോലീസിനെ ആക്രമിച്ചെന്നും സ്വയരക്ഷാര്‍ത്ഥം വെടിവയ്ക്കുകയായിരുന്നു എന്നുമാണ് പോലീസിന്റെ വിശദീകരണം. ആക്രമണത്തിൽ എസ്.ഐ ശരവണകുമാറിന് പരിക്കേറ്റു. മണികണ്ഠന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഉദുമൽപേട്ട ഗവ. ആശുപത്രിയിലേക്ക് മാറ്റി. കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഇന്നലെ കീഴടങ്ങിയിരുന്നു.

ചൊവ്വാഴ്ച അര്‍ധരാത്രിയാണ് തമിഴ്‌നാട് പോലീസ് സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷണ്മുഖസുന്ദരം കൊല്ലപ്പെട്ടത്. എംഎല്‍എയുടെ ഫാംഹൗസില്‍ നടന്ന കുടുംബ തര്‍ക്കം അന്വേഷിക്കാനെത്തിയതായിരുന്നു ഷണ്മുഖ സുന്ദരം. എഐഎഡിഎംകെ എംഎല്‍എ സി മഹേന്ദ്രന്റെ ഉടമസ്ഥതയില്‍ തിരുപ്പൂര്‍ ജില്ലയിലെ ഗുഡിമംഗലത്തുള്ള ഫാമില്‍ വെച്ചാണ് കൊലപാതകമുണ്ടായത്. ഗുഡിമംഗലത്തിനടുത്തുള്ള മൂങ്ങില്‍തൊഴുവില്‍ താമസിക്കുന്ന മൂര്‍ത്തി, മക്കളായ മണികണ്ഠന്‍, തങ്കപാണ്ടി എന്നിവരാണ് പ്രതികള്‍. എംഎല്‍എയുടെ ഫാമിലാണ് മൂര്‍ത്തി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ മൂര്‍ത്തിയും മകന്‍ തങ്കപാണ്ടിയും തമ്മില്‍ മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. തുടര്‍ന്ന് തങ്കപാണ്ടി പിതാവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പിതാവിന് ഗുരുതരമായി പരുക്കേറ്റു. കുടുംബാംഗങ്ങള്‍ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ എസ്ഐ ഷണ്‍മുഖസുന്ദരവും കോണ്‍സ്റ്റബിള്‍ അഴഗുരാജയും സ്ഥലത്തെത്തി. മൂര്‍ത്തിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ, മൂര്‍ത്തിയുടെ മൂത്ത മകന്‍ മണികണ്ഠന്‍ ഷണ്‍മുഖസുന്ദരത്തെ അരിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ സബ് ഇന്‍സ്‌പെക്ടര്‍ ഷണ്‍മുഖസുന്ദരം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോണ്‍സ്റ്റബിള്‍ അഴഗുരാജയെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

SUMMARY: Suspect who hacked to death SI in Tamil Nadu dies in police encounter

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൂജ- ദീപാവലി അവധി; ബെംഗളൂരുവിലേക്കടക്കം പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കേരള ആർടിസി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെ...

ഉബർ വെർഡന്റിൽ ഓണാഘോഷം വർണാഭമായി

ബെംഗളൂരു: കാർമേലാരം ഉബർ വെർഡന്റ് അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു....

റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; 442 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി

ബെംഗളൂരു: റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 442.35 കോടി...

പാലക്കാടൻ കൂട്ടായ്മ ഓണാഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ വനിതാ വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച...

മദ്യപിച്ച് വാഹനമോടിച്ച് കാറിലും ബൈക്കിലും ഇടിച്ചു, യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ....

നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമ പരീക്ഷ: കർണാടക ചാപ്റ്ററിന് മികച്ച വിജയം

ബെംഗളൂരു: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മലയാളം മിഷന്‍...

ഓണം ഒരുമയുടെയും സ്നേഹത്തിന്റെയും ആഘോഷം – വി എസ് ജോയ് എംഎൽഎ 

ബെംഗളൂരു: ഒരുമയുടെയും സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശം നല്‍കുന്ന ആഘോഷമാണ് ഓണമെന്ന് വി...

ക​ളി​ക്കു​ന്ന​തി​നി​ടെ കിണറ്റിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കോ‌​ട്ട​യം: ക​ളി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കോ​ട്ട​യം പി​ണ്ണാ​ക്ക​നാ​ടു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ...

Related Articles

Popular Categories