നെടുമ്പാശ്ശേരി വാഹനാപകടം: പ്രതികളുടെ നിര്‍ണായക ശബ്ദ രേഖ കോടതിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവിനെതിരെ നിര്‍ണായക ശബ്ദരേഖ തെളിവായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ മൂന്നാം പ്രതിയും അപകടസമയത്ത് കാറിലുണ്ടായിരുന്ന വ്യക്തിയുമായ ജോയല്‍ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പോലീസ് ഈ വിവരങ്ങള്‍ സെഷന്‍സ് കോടതിയെ അറിയിച്ചു.

സുഹൈല്‍ മദ്യപിച്ച്‌ അമിതവേഗതയിലാണ് വാഹനമോടിച്ചതെന്നും വരുന്ന വഴിക്ക് കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ശബ്ദരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതോടെ ഭയന്ന ഇവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നാട്ടുകാര്‍ എത്തിയപ്പോള്‍ വിഷയം തന്റെ പിതാവ് പരിഹരിച്ചുകൊള്ളുമെന്നാണ് സുഹൈല്‍ പറഞ്ഞതെന്നും ശബ്ദരേഖയിലുണ്ട്.

അപകടത്തിന് തൊട്ടുപിന്നാലെ സുഹൈല്‍ ആദ്യം വിളിച്ചത് സ്വന്തം പിതാവിനെയാണെന്നും പ്രതി സ്ഥിരമായി അമിതവേഗതയില്‍ വാഹനമോടിക്കുന്ന ആളാണെന്നും പോലീസ് കോടതിയില്‍ വിശദീകരിച്ചു. അതേസമയം, എഫ്.ഐ.ആറില്‍ പ്രതികളുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും കൃത്യമായ തെളിവുകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്.

കേസിന്റെ അന്വേഷണം നേരത്തെ നിശ്ചയിച്ച തിരക്കഥ അനുസരിച്ചാണെന്നും അഭിഭാഷകര്‍ ആരോപിച്ചു. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. കേസില്‍ വാദം തുടരുകയാണ്.

SUMMARY: Nedumbassery vehicle accident: Crucial audio recording of the accused presented in court

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്കൂള്‍ കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാൻ സര്‍ക്കാര്‍; ഭാരം കുറഞ്ഞ പുസ്തകങ്ങള്‍ പരിഗണനയില്‍

തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ. സ്കൂള്‍...

ചാലിയാറില്‍ മീൻപിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട സൈനികന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: മീൻപിടിക്കുന്നതിനിടെ ചാലിയാറില്‍ വീണ സൈനികന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട്...

ബുധനാഴ്‌ച ചോദ്യംചെയ്യലിന് ഹാജരാകണം; പിഎസ്‌സി ചെയര്‍മാന് നോട്ടീസയച്ച്‌ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ചെയർമാൻ എം.ആർ ബൈജുവിന് നോട്ടീസ് അയച്ച്‌...

അമിത് ഷായ്ക്കെതിരായ പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റവിമുക്തൻ

ലഖ്‌നൗ: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിയെ...

‘പ്രതി ജഡ്ജിയുടെ മകനായതു കൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്?’: പിണറായി വിജയൻ

തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകട കേസ് കൈകാര്യം ചെയ്തതില്‍ പോലീസിനെ വിമര്‍ശിച്ചു പ്രതിപക്ഷ...

‘നീലക്കടലിന്റെ രഹസ്യ പുസ്തകം’ പ്രകാശനം ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ സുരഭിലം ഗ്ലോബലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന...

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം...

ചേരാനെല്ലൂർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്തു

കൊച്ചി: ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ പിതാവിനെതിരേ കേസെടുത്ത്...

Related Articles

Popular Categories