ടി പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നീക്കം; കെ കെ രമയുടെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കത്തിനെതിരെ കെകെ രമ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. സബ് മിഷന്‍ ആയി ഉന്നയിക്കാം എന്ന് സ്പീക്കര്‍ അറിയിച്ചു.

അതേസമയം പ്രതിപക്ഷം ശക്തമായി എതിര്‍പ്പ് ഉന്നയിച്ചു. ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം നടന്നിട്ടില്ല എന്ന് പറയേണ്ടത് സ്പീക്കറല്ല മുഖ്യമന്ത്രിയാണണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാരിന് ഭയം ആണെന്നും പറഞ്ഞ് സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇളവ് നല്‍കാനുള്ള നീക്കത്തിന് തെളിവായി കത്ത് പുറത്ത് വന്നിട്ടുണ്ടെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

പ്രതിപക്ഷം ബഹളവുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡുകളും പിടിച്ച്‌ പ്രതിഷേധം നടത്തി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കെകെ രമ ഇന്ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കും.

TAGS: KK RAMA| TP CHANDRASHEKHARAN| MURDER CASE|
SUMMARY: Speaker declines discussion on tp murder convicts

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത്...

ഗായിക റിമി ടോമിയുടെ വിവാഹം നവംബറില്‍; വരൻ ഫിറ്റ്നസ് ട്രെയിനര്‍

കോട്ടയം: തന്റെ യൂട്യൂബ് ചാനലിലൂടെ ഭാവി വരന്‍ ആരെന്ന് വെളിപ്പെടുത്തി അവതാരകയും...

പതിനാറുകാരനെ കൊലപ്പെടുത്തി ‌മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍: രണ്ടു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവന്തപുരത്ത് കാണാതായ 16കാരൻ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ശ്രീകാര്യം സ്വദേശി...

ഒന്നരലക്ഷം രൂപ മാസശമ്പളം; വിഴിഞ്ഞം സീപോര്‍ട്ടില്‍ തൊഴിലവസരം

തിരുവനന്തപുരം: വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡില്‍ ജോലി നേടാൻ അവസരം. ജനറല്‍ മാനേജർ...

മഹാരാജാസില്‍ മന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ച ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും സസ്പെന്‍ഷന്‍

കൊച്ചി: മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ...

ദീപാവലി തിരക്ക്: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് പരിഹരിക്കുന്നതിനായി ബെംഗളൂരു കന്റോൺമെന്റിനും...

വര്‍ക്കലയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

തിരുവനന്തപുരം: വർക്കല അയിരൂരില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയില്‍...

അപകടത്തില്‍പ്പെടുന്നവര്‍ക്ക് മിനിറ്റുകള്‍ക്കകം ചികിത്സ; ‘ഗോള്‍ഡൻ ഗോള്‍’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങളും ഗുരുതര പരുക്കുകളും ഉയർത്തുന്ന പൊതുജനാരോഗ്യ വെല്ലുവിളികള്‍...

Related Articles

Popular Categories