അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരുക്കേൽപ്പിച്ചു; ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ രണ്ട് മലയാളികള്‍ പിടിയിൽ

ബെംഗളൂരു: അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരിക്കേൽപ്പിച്ച രണ്ട് മലയാളികള്‍ പിടിയില്‍. ഇന്നലെ വൈകിട്ട് ഇലക്‌ട്രോണിക് സിറ്റി സെക്കൻഡ് ഫേസില്‍ ടാക്സി കാറില്‍ എത്തിയ രണ്ടംഗ സംഘമാണ് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സ്ഥലമുടമയും ബിഎംടിസി മുൻ കണ്ടക്ടർ കൂടിയായ രാമചന്ദ്രയെയാണ് ഇരുവരും കത്തി കൊണ്ട് ആക്രമിച്ചത്.

ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ഇവർ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ തൊട്ടടുത്ത സിഗ്നലിൽ വാഹനം കുടുങ്ങിയതോടെ നാട്ടുകാർ ഓടിയെത്തി ഇരുവരെയും തടഞ്ഞു. ഇതോടെ കാറിൽ നിന്ന് പുറത്തിറങ്ങി നാട്ടുകാർക്ക് നേരെയായി ഇവരുടെ ആക്രോശം. സമീപത്തെ കടയിൽനിന്ന് ശീതള പാനീയത്തിന്റെ കുപ്പികൾ എടുത്ത് പൊട്ടിച്ച് നാട്ടുകാർക്ക് നേരെ ഇവർ വീശി. കല്ലുകൊണ്ടും ആക്രമിക്കാൻ ശ്രമിച്ചു. കൂടുതൽ ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയതോടെ ഇവർ സമീപത്തെ ബേക്കറിക്കുള്ളിലേക്ക് കയറി. ഇതോടെ പുറത്തുനിന്ന നാട്ടുകാർ ഇരുവരെയും കടയ്ക്കുള്ളിൽ ഇട്ടു പൂട്ടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു പരപ്പന അഗ്രഹാര പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
SUMMARY: Two Malayalis arrested in Bengaluru’s Electronic City for stabbing and injuring a man who questioned them about illegal parking

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

Related Articles

Popular Categories