ബെംഗളൂരു: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ സമഗ്ര വികസനത്തിനായി യുഡിഎഫ് മുന്നണി തിരിച്ചു വരേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണെന്നും അതിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഓരോ ജനാധിപത്യ മതേതര വിശ്വാസികളുടെയും കടമയും ഉത്തരവാദിത്വവുമാണെന്നും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയും കോണ്‍ഗ്രസ് വക്താവുമായ അബിന്‍ വര്‍ക്കി. യുഡിഎഫ് കര്‍ണാടക സ്റ്റേറ്റ് കമ്മിറ്റി മടിവാള സീ പാലസ് ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സ്നേഹ സംഗമവും പ്രവര്‍ത്തക കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണം അവസാനിച്ചു കേരളം ജനതക്ക് സര്‍വമേഖലകളിലും പുരോഗതി കൈവരിക്കാനുമാകുന്ന വിധത്തില്‍ ജനാധിപത്യ മതേതര ചേരിയിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ചെയര്മാന് അഡ്വ. സത്യന് പുത്തൂര്‍ അധ്യക്ഷത വഹിച്ചു.
എംഎംഎ ജനറല്‍ സെക്രട്ടറി ടി സി സിറാജ്, എഐകെഎംസിസി വൈസ് പ്രസിഡന്റ് സയ്യദ് സിദ്ദിഖ് തങ്ങള്‍, ഡിസിസി സെക്രട്ടറി അലക്സ് ജോസ്, ഡോക്ടര്‍സ് സെല്‍ ജില്ല പ്രസിഡന്റ് ഡോ. നകുല്‍, കേരളസമാജം സെക്രട്ടറി റജികുമാര്‍ സുവര്‍ണ കേരളസമാജം പ്രസിഡന്റ് കെ രാജേന്ദ്രന്, കര്‍ണാടക മൈനോറിറ്റി കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ഈസ നീലസന്ദ്ര, ദലിത് സംഘടന നേതാവ് നജീബ്, സഞ്ജയ് അലക്സ്, വിനു തോമസ്, ലത്തീഫ് ഹാജി ആര് സി പുരം, ഷംസുദ്ദീന് കൂടാളി, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി മുസ്തഫ താനെറി റോഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. പല്പു അവാര്‍ഡ് നേടിയ സത്യന് പുത്തൂരിനെ ചടങ്ങില്‍ ആദരിച്ചു.
മെറ്റി കെ ഗ്രെസ് , അഡ്വക്കേറ്റ് പ്രമോദ് വരപ്രത്, സുമോജ് മാത്യു, അടൂര്‍ രാധാകൃഷ്ണന്, സാജിത തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
ജനറല്‍ കണ്‍വീനര്‍ നാസര്‍ നീലസന്ദ്ര സ്വാഗതവും ട്രേഷറര്‍ ജയ്സന് ലൂക്കോസ് നന്ദിയും പറഞ്ഞു.
SUMMARY: UDF Karnataka Iftar meet and Convention
















