വി സുരേന്ദ്രൻ പിള്ള വീണ്ടും ആർജെഡിയിൽ

തിരുവനന്തപുരം: ആർ‌ജെഡിയിൽനിന്നും വ്യാഴാഴ്ച രാജിവച്ച മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള തിരികെ ആർജെഡിയിലേക്ക്. തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രൻ പിള്ളയുടെ മടങ്ങിവരവ്.

സീറ്റ് മോഹിച്ചല്ല രാജിവെച്ചത് എന്നാണ് സുരേന്ദ്രൻ പിള്ളയുടെ വിശദീകരണം. ആർജെഡിയെ മുന്നണിയിൽ അവഗണിക്കുന്നുവെന്ന തോന്നൽ കൊണ്ടാണ് രാജിവെച്ചതെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്നും സുരേന്ദ്രൻ പിള്ള വ്യക്തമാക്കി. ശ്രേയാംസ് കുമാറുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സുരേന്ദ്രൻ പിള്ള രാജി പിൻവലിച്ചത്. സീറ്റുകൾക്കപ്പുറം കൂടുതൽ പരിഗണന നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും സുരേന്ദ്രൻ പിളള വ്യക്തമാക്കി.

കൂടുതൽ സീറ്റ് നൽകാമെന്ന് എൽഡിഎഫ് വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആർ‌ജെഡിയിൽനിന്നും സുരേന്ദ്രൻ പിള്ള രാജിവച്ചത്. നിലവിൽ മൂന്ന് മണ്ഡലങ്ങൾ മാത്രമേ ആർജെഡിക്ക് അനുവദിച്ചിട്ടുള്ളൂ. മൂന്നു മണ്ഡലങ്ങൾ മാത്രമായാൽ പുറത്തുനിന്ന് പിന്തുണച്ചാൽ മതി എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിൽ ആദ്യമുണ്ടായ ധാരണ. ഇത് ലംഘിച്ചതിനാലാണ് താൻ രാജിവച്ചതെന്നും സുരേന്ദ്രൻ പിള്ള നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിനൊപ്പം ബിജെപിയുമായും സുരേന്ദ്രൻപിള്ള ചർച്ച നടത്തിയിരുന്നു. എന്നാൽ സുരേന്ദ്രൻ പിള്ളയെ സ്ഥാനാർഥിയാക്കുന്നതിനെ ജനാധിപത്യ കേരള കോൺഗ്രസും ആന്‍റണി രാജുവും എതിർത്തു. ബിജെപിയുമായി ചർച്ച നടത്തിയ പിള്ളയെ സ്ഥാനാർഥിയാക്കുന്നതിൽ സിപിഎം പ്രാദേശിക നേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചില്ല. കരമന ജയനു സീറ്റ് നൽകാനായി ബിജെപി മണ്ഡലം കമ്മിറ്റി ഉറച്ചുനിന്നതോടെയാണ് സുരേന്ദ്രൻപിള്ളയ്ക്ക് ബിജെപിയിലും അവസരമില്ലാതായത്.
SUMMARY: V Surendran Pillai back in RJD

Hot this week

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത്...

കർണാടകയില്‍ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര; ഇതിനോടകം പാസ് വാങ്ങിയവർക്ക് തുക മടക്കി നൽകും

ബെംഗളൂരു: സംസ്ഥാനത്ത് ഇതിനോടകം പണം നൽകി പാസ് എടുത്ത വിദ്യാർഥികൾക്ക് ആ...

മലയാളി ഫാമിലി അസോസിയേഷന്‍ ലോക പിത്യദിനാഘോഷവും കുടുംബയോഗവും 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോകപിത്യ ദിനാഘോഷവും കുടുംബയോഗവും ഞായറാഴ്ച...

കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗം കുടുംബസംഗമം 14ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം...

ബെംഗളുരു സ്‌ഫോടനക്കേസ്; വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി ജയിലില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കർണാടക കുടക് സ്വദേശി അബ്ദുൽ...

ഇന്ധന വിൽപ്പനയിൽ നിയന്ത്രണം; പെട്രോൾ പമ്പുകളിൽ നിന്ന് ഇനി ‘ബൾക്ക് പർച്ചേസ്’ പാടില്ല

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിതരണ മേഖലയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വാണിജ്യ-സ്ഥാപന...

ആലുവ തുരുത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ; ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി

കൊച്ചി: ആ​ലു​വ തു​രു​ത്ത് കു​ണ്ടൂ​ർ തോ​ടി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാട്ടുകാർ‌....

Related Articles

Popular Categories