‘വന്ദേഭാരത് ബോംബ് വച്ച്‌ തകര്‍ക്കും, 250 പേരെ ഇല്ലാതാക്കും’; ആക്രമണം ഒഴിവാക്കാൻ 2 കോടി ആവശ്യപ്പെട്ട് ഭീഷണിക്കത്ത്

ഹൈദരാബാദ്: വന്ദേ ഭാരത ട്രെയിൻ ബോംബ് വെച്ച്‌ തകർക്കുമെന്ന് ഭീഷണി. സെക്കന്ദരാബാദിലെ റെയില്‍പ്പാളത്തില്‍ വച്ച്‌ ബോംബ് വെച്ച്‌ തകർക്കും എന്നാണ് ജിഹാദികള്‍ എന്ന സ്വയം വിശേഷിപ്പിച്ച അജ്ഞാത ഭീഷണി സന്ദേശത്തില്‍ ഉള്ളത്. ആക്രമണം ഒഴിവാക്കാൻ റെയില്‍വേ രണ്ടു കോടി രൂപ നല്‍കണമെന്നും ഭീഷണി കത്തില്‍ ആവശ്യപ്പെടുന്നു.

ഹൈദരാബാദിലെ ഒരു അഭിഭാഷകന്റെ വിലാസത്തിലേക്ക് ആണ് ഭീഷണി കത്ത് എത്തിയത്. ഒരു റെയില്‍വേ ജനറല്‍ മാനേജറുടെ അക്കൗണ്ടില്‍ രണ്ടുകോടി രൂപ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കത്ത്. സ്ഫോടനത്തിലൂടെ 250 പേരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും കത്തില്‍ പറയുന്നുണ്ട്. ഷോയിബ്, ഷംഷീർ, നിസാമി എന്നീ മൂന്ന് പേരുകളാണ് കത്തില്‍ ജിഹാദികള്‍ എന്ന് വിശേഷിപ്പിച്ചവർ തങ്ങളുടെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇത് വ്യാജ ഭീഷണി കത്താണ് എന്നാണ് റെയില്‍വേയുടെ പ്രതികരണം. പ്രതികള്‍ പണം സ്വീകരിക്കാൻ എന്തിനാണ് വിലാസം രേഖപ്പെടുത്തിയത് എന്നാണ് റെയില്‍വേ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യം. അതേസമയം സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

SUMMARY: ‘Vande Bharat will be bombed and 250 people will be killed’; Threatening letter demanding Rs 2 crore to avert attack

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മാന്നാർ: ആലപ്പുഴ മാന്നാറില്‍ സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍...

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ചണ്ഡീഗഡ്: ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുർമീത് റാം റഹീമിന്...

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തില്‍ വൻ തീപിടിത്തം; ഒരാള്‍ക്ക് പൊള്ളലേറ്റു

കൊച്ചി: അങ്കമാലിയില്‍ വൻ തീപിടിത്തം. സ്റ്റേഷനറികടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഒരു തൊഴിലാളിക്ക്...

Related Articles

Popular Categories