വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിതാവിന്റെ മാതാവ് സല്‍മ്മ ബീവിയെ കൊന്ന കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. പാങ്ങോട് പോലീസ് മെഡിക്കല്‍ കോളേജിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.

കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്ന് അഫാന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോൾ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തുകയായിരുന്നു.

ഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാന്‍ മൊഴി നല്‍കിയതായാണ് വിവരം. അതേസമയം അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴി ഇന്നെടുക്കും. ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടർമാർ പോലീസിനെ അറിയിച്ചിട്ടുണ്ട്.

സംസാരിക്കുന്ന കാര്യത്തില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ ഇന്ന് ഉച്ചയോടെ ഷെമിയുടെ മൊഴി രേഖപ്പെടുത്തും. മെഡിക്കല്‍ കോളജിലെ ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടിയതിനുശേഷം ആയിരിക്കും അഫാൻ്റെ മൊഴി രേഖപ്പെടുത്തുക. ഫോണിലെ ശാസ്ത്രീയ പരിശോധന ഫലമടക്കം പോലീസ് കാത്തിരിക്കുകയാണ്.

കൂട്ടക്കൊലക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അഫാന്‍റെ മൊഴി ശരിവക്കുന്നതാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍. അഫാൻ്റെ കുടുംബം കടക്കണിയിലും ആഡംബര ജീവിതം നയിച്ചു എന്നാണ് പോലീസ് കണ്ടെത്തല്‍.

TAGS : VENJARAMOODU MURDER
SUMMARY : Venjaramoodu gang murder case; Accused Afan’s arrest recorded

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുക്രെയിനില്‍ ചരക്കുകപ്പലിന് നേരെ റഷ്യൻ ‌ഡ്രോണ്‍ ആക്രമണം: രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാനില്ല

ഡല്‍ഹി: യുക്രൈനിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന നാല്...

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കൊലപാതകം; യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

തിരുവനന്തപുരം: പാല്‍ക്കുളങ്ങരയില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. പാല്‍ക്കുളങ്ങര സ്വദേശിയായ വിശാഖ്...

സമരവിജയത്തിന് പിന്നാലെ എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി; പങ്ക് നിര്‍ണ്ണായകമെന്ന് അശുതോഷ് റങ്ക

ഡല്‍ഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ...

മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം; വിവാദ പരാമര്‍ശവുമായി എഐഡിഎംകെ നേതാവ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെയും പ്രമുഖ നടി തൃഷയെയും...

ശിവകാശിയില്‍ പടക്ക ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; രണ്ടുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട് ശിവകാശിയിലെ പടക്ക നിർമ്മാണ യൂണിറ്റില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ട്...

പ്രിയദര്‍ശിനി ബസില്‍ പുരുഷന്മാര്‍ക്കും സീറോ ടിക്കറ്റ്; മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് നോട്ടിസ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' സർവീസുകളിലെ വനിതാ യാത്രക്കാർക്കുള്ള സൗജന്യ 'സീറോ വാല്യു'...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു

ഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാന്...

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ആലുവ: ആലുവയില്‍ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകള്‍ ശ്രീഭദ്രയെ ആണ്...

Related Articles

Popular Categories