മുതിർന്ന മാധ്യമ പ്രവർത്തകൻ എൻആർഎസ് ബാബു അന്തരിച്ചു

തിരുവനന്തപുരം:  പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബു (84) അന്തരിച്ചു. പട്ടം വൃന്ദാവന്‍ ഗാര്‍ഡനിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഹോണററി അംഗംവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം മുന്‍ ഡയറക്ടറുമായിരുന്നു. ദേശാഭിമാനി കൺസൾട്ടന്റ് എഡിറ്റർ ആയിരുന്നു. കേരളത്തിലെ ആദ്യത്തെ സോഫ്‌റ്റ്വെയര്‍ മള്‍ട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇന്‍വിസ് മള്‍ട്ടിമീഡിയ ഫൗണ്ടര്‍ചെയര്‍മാനാണ്.

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രം​ഗത്ത് നവഭാവുകത്വത്തിന് വഴിതെളിച്ച കലാകൗമുദി വാരികയുടെ എഡിറ്ററും കേരളകൗമുദി ദിനപത്രത്തിൻ്റെ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. എന്‍എസ്ആറിന്റെ നിരവധി റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമാണ്. ജല അതോറിറ്റി കുംഭകോണം, സെക്രട്ടറിയേറ്റ് ഫയൽ കുംഭകോണം തുടങ്ങിയവ പുറത്തുകൊണ്ടുവന്നതിൽ പ്രധാന പങ്കു വഹിച്ചത് അദ്ദേഹമായിരുന്നു. മാധ്യമ രംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ബോധി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം, എസ് ജയചന്ദ്രൻ നായർ സ്മാരക പ്രഥമപുരസ്കാരം, ശിവറാം പുരസ്കാരം, സംസ്ഥാന സർക്കാർ പുരസ്കാരം,​ ഐ വി ദേവദാസ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
SUMMARY: Veteran journalist NRS Babu passes away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശക്തമായ മഴ തുടരും; കർണാടകയിൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറും ശക്തമായ മഴയും...

ക​ന​ത്ത മ​ഴ: അ​ഞ്ച് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ കാസർകോട്, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട...

കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സമാജത്തിന്റെ വനിതാ വിഭാഗത്തിന്റെ 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെയും...

എസ്എൻഡിപി ബെംഗളൂരു യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍

ബെംഗളൂരു: എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയൻ യൂത്ത് മൂവ്‌മെന്റിൻ്റെ ജനറൽ ബോഡി...

അതിശക്തമായ മഴ; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലും നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ...

ദുബായിലെ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം: മലയാളിയ്ക്ക് ദാരുണാന്ത്യം

ദുബായ്: ദുബായിലെ കാർ ഷോറൂമില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളിയ്ക്ക്...

Related Articles

Popular Categories