ബെംഗളൂരു: വിഷു ആഘോഷിക്കാനുള്ള ഒരുക്കങ്ങളുമായി ബെംഗളൂരുവിലെ മലയാളി ക്ഷേത്രങ്ങള്‍. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ചടങ്ങുകൾ ആരംഭിക്കും. വിഷുക്കണി ദർശനം, കൈനീട്ട വിതരണം, വിശേഷാൽപൂജകൾ, പ്രസാദ വിതരണം എന്നിവ ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
വിജിനപുര അയ്യപ്പക്ഷേത്രം: ബെംഗളൂരു വിജിനപുര അയ്യപ്പ ക്ഷേത്രത്തിലെ വിഷു ആഘോഷം ബുധനാഴ്ച രാവിലെ അഞ്ചിന് വിഷുക്കണി ദർശനത്തോടെ ആരംഭിക്കും. ഗണപതി ഹോമത്തിനു ശേഷം മേൽശാന്തി സുരേഷ് നമ്പൂതിരി വിഷു കൈനീട്ടം നൽകും. രാവിലെ എട്ടിന് പ്രഭാതഭക്ഷണവും പാൽപ്പായസ വിതരണവുമുണ്ടായിരിക്കും. പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ-9620575030, 080-25656369
ആനേപ്പാളയം അയ്യപ്പക്ഷേത്രം: ആനേപ്പാളയം അയ്യപ്പ ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ 5.30 മുതൽ വിഷുക്കണി, വിഷു കൈനീട്ടം, വിശേഷാൽപൂജകൾ തുടങ്ങിയവ നടക്കും. വൈകിട്ട് 6.30-ന് ‘വോയിസ് ഓഫ് സന്നിധി’ അവതരിപ്പിക്കു ന്ന കരോക്കെ ഭക്തി ഗാനമേളയുണ്ടായിരിക്കും. പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ഷിജിൽ നേതൃത്വം നൽകും.
ശിവക്കോട്ടെ മുത്തപ്പൻ ചൈതന്യ മടപ്പുര: ശിവക്കോട്ടെ മുത്തപ്പൻ ചൈതന്യ മടപ്പുരയിൽ വിഷു ദിനത്തിൽ പുലർച്ചെ 4.30ന് കണി ദർശനം, 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 94490 88941 /9886623529.
ഹെബ്ബാൾ കെംപാപുര അയ്യപ്പ ക്ഷേത്രം: ഹെബ്ബാൾ കെംപാപുര അയ്യപ്പ ക്ഷേത്രത്തിലെ വിഷു ആഘോഷത്തോടനുബന്ധിച്ച് 15ന് പുലർച്ചെ 5.30 ന് വിഷുക്കണി, വിഷുക്കൈനീട്ടം, 5.45 ന് അഷ്ടാഭിഷേകം, രാവിലെ 8.15 ന് നാണയപ്പറ, പതിവ് പൂജകൾ എന്നിവ ഉണ്ടായിരിക്കും. പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അയ്യപ്പ ക്ഷേത്ര സമിതി അറിയിച്ചു. ഫോൺ: 9480714276.
SUMMARY: Vishu: Malayali temples in Bengaluru gear up for preparations
















