വയനാട് പുനരധിവാസം: ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും

കൽപ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കുള്ള ഭവനങ്ങൾ ഉൾക്കൊള്ളുന്ന ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും. ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിടും. തറക്കല്ലിടൽ ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കും. ദുരന്തം ഉണ്ടായി എട്ടു മാസങ്ങൾക്ക് ശേഷമാണ് തറക്കല്ലിടൽ ചടങ്ങ് നടക്കുന്നത്.

മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ഭൂമിയുടെ പുനർ നിർമ്മാണ പുനരധിവാസ പ്രക്രിയ ലോകത്തിനു മുന്നിൽ കേരളം സമർപ്പിക്കുന്ന പുതിയൊരു മാതൃകയാണെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.   കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ദുരന്ത ബാധിതർക്കുള്ള ടൗണ്‍ഷിപ്പ് ഉയരുക. 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ പണിയുക. ഭാവിയില്‍ ഇരുനിലയാക്കാനാകുംവിധമാകും വീടിന്റെ അടിത്തറ. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവയും ടൗണ്‍ഷിപ്പിലുണ്ടാകും. ടൗൺഷിപ്പിൽ താമസിക്കാൻ ആഗ്രഹിക്കാത്ത കുടുംബങ്ങൾക്ക് വീട് പണിയാനായി 15 ലക്ഷം രൂപയാണ് സർക്കാർ അുവദിച്ചിട്ടുള്ളത്.

ഭൂമി പതിച്ച് നൽകുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും ഹെറിട്ടബിൾ ആയിരിക്കും. പന്ത്രണ്ട് വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലാത്തതാണ്. റസിഡൻഷ്യൽ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിൽ അനുവദിക്കാവുന്നതാണ് (ജീവിച്ചിരിക്കുന്നത് അനുസരിച്ച്). ഭൂമിയും വീടും, 12 വർഷത്തിന് മുൻപ് ഗുണഭോക്താവിന് അവശ്യ ഘട്ടങ്ങളിൽ പണയപ്പെടുത്തി വായ്പ എടുക്കുന്നതിന്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സർക്കാർ തീരുമാനം കൈകൊള്ളും.

വീടുകളുടെ നിർമാണം ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് ഊരാളുങ്കൽ ചീഫ് ഓപ്പറേറ്റിം​ഗ് ഓഫീസർ അരുൺ സാബുപറഞ്ഞിരുന്നു. വീടുകളുടെ പ്ലാൻ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. വീടുകളുടെ ഗുണമേന്മയിൽ ഒട്ടും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും ആളുകൾക്ക് പരസ്പരം ഇടപഴകാനുള്ള രീതിയിൽ ടൗൺഷിപ്പ് നിർമ്മിക്കുമെന്നും അരുൺ സാബു പറഞ്ഞിരുന്നു.

<BR>
TAGS : WAYANAD | REHABILITATION
SUMMARY : Wayanad Rehabilitation: Chief Minister Pinarayi Vijayan to lay foundation stone for township today

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കാബിൻക്രൂ അം​ഗമായ യുവതിയെ കാറിൽവെച്ച് പീഡിപ്പിച്ചു; കാബ് ഡ്രൈവർ പിടിയിൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജോലിക്കായി പോകുകയായിരുന്ന സ്വകാര്യ എയര്‍ലൈന്‍ ക്യാബിന്‍...

ബെംഗളൂരുവിലെ മാലിന്യപ്രശ്ന പരിഹാരത്തിന് മെഗാ പദ്ധതി; 22,000 ടൺ മാലിന്യം നിക്ഷേപിക്കാൻ അഞ്ച് കേന്ദ്രങ്ങൾ കണ്ടെത്തി ജിബിഎ

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻ ശുചീകരണ പദ്ധതിയുമായി...

‘യുവാക്കളാണ് രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ നിധി’ ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടിയും

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നേതൃത്വം നൽകുന്ന...

വ്യാപാരാവശ്യത്തിന് എത്തിയ കാസറഗോഡ് സ്വദേശി കര്‍ണാടകയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു 

ബെംഗളൂരു: വ്യാപാര സംബന്ധമായ ആവശ്യത്തിന് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ എത്തിയ കാസറഗോഡ് സ്വദേശി...

നിതിന്‍ രാജിന്റെ മരണം: ഡോ.എം. കെ റാം വീണ്ടും അറസ്റ്റില്‍

തലശ്ശേരി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ എം.കെ. റാമിനെ...

നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ പ്രതിഷേധ മാർച്ച്, സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്‍റെ മിന്നൽ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം...

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ...

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം...

Related Articles

Popular Categories