മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ്റെ കൊലപാതകം; ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ

ഉത്തർപ്രദേശ്: മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. ഭാര്യ മുസ്‌കാൻ രസ്‌തോഗി, കാമുകൻ സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. സൗരഭ് രജ്‌പുത് (29) ആണ് കൊല്ലപ്പെട്ടത്. ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വെട്ടി നുറുക്കി ഡ്രമ്മിൽ ഒളിപ്പിക്കുകയായിരുന്നു. മുസ്‌കാൻ കൊലപാതകം നടത്തിയെന്ന് കാട്ടി മുസ്‌കാൻ്റെ അമ്മ പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്.

മാർച്ച് നാലിനാണ് സംഭവം. ലണ്ടനിൽ ജോലി ചെയ്യുന്ന സൗരഭ്, മകളുടെ ജന്മദിനം ആഘോഷിക്കാൻ ഫെബ്രുവരി 25ന് വീട്ടിലേക്കെത്തി. മാർച്ച് നാലിന് സൗരഭിന് നൽകിയ ഭക്ഷണത്തിൽ മുസ്‌കാൻ മയക്കുമരുന്ന് കലർത്തി നൽകി. സൗരഭ് ഉറങ്ങിയതിന് ശേഷം കാമുകനെ വിളിച്ചുവരുത്തി. ഉറങ്ങിക്കിടന്ന സൗരഭിനെ കത്തികൊണ്ട് കുത്തുകയും മൃതദേഹം 15 കഷണങ്ങളാക്കി ഡ്രമ്മിലാക്കി സിമൻ്റിട്ട് മൂടുകയും ചെയ്‌തു. പിന്നീട് വീട് പൂട്ടിയതിന് ശേഷം മുസ്‌കാൻ തൻ്റെ മകളെ അമ്മയ്‌ക്കൊപ്പം വിട്ടു.

ഭർത്താവിനൊപ്പം മണാലിയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുകയാണെന്ന് ഭർതൃവീട്ടുകാരെ അറിയിക്കുകയും ചെയ്‌തു. എന്നാൽ കാമുകൻ സാഹിലിനൊപ്പമാണ് മുസ്‌കാൻ മണാലിയിലേക്ക് പോയത്. മണാലിയിലെ ക്ഷേത്രത്തിൽ വച്ച് മുസ്‌കാനും സാഹിലും വിവാഹിതരായി. സൗരഭിൻ്റെ മൊബൈൽ ഫോൺ കൈയിൽ കരുതിയിരുന്ന മുസ്‌കാൻ, മറ്റുള്ളവരെ വിശ്വസിപ്പിക്കുവാൻ വേണ്ടി ഭർത്താവിൻ്റെ ഫോണിൽ നിന്ന് വാട്ട്സാപ്പിൽ മറുപടി നൽകുകയും മണാലിയിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്‌ക്കുകയും ചെയ്‌തു. എന്നാൽ ചിത്രങ്ങളിലും മറ്റും സംശയം തോന്നിയ സൗരഭിൻ്റെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു.

TAGS: NATIONAL | MURDER
SUMMARY: Wife, paramour arrested in merchant navy officer murder

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 2 പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ്...

ശബരിമല നെയ്യ് ക്രമക്കേട്; 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയില്‍ മില്‍മ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ 10 ദിവസത്തിനകം...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് ബജറ്റ് പ്രഖ്യാപനം

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് ബജറ്റിലാണ്...

ജാലഹള്ളി ശ്രീറാം സമീക്ഷ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: ജാലഹള്ളി ശ്രീറാം സമീക്ഷയുടെ നേതൃത്വത്തിൽ ജാലഹള്ളിയിൽ സംഘടിപ്പിച്ച നോർക്ക ബോധവൽക്കരണ...

പന്തീരങ്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു....

കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അനാസ്ഥയെന്ന് എം.വി.ഡി റിപ്പോര്‍ട്ട്

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം അമിതവേഗമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ...

ഇൻഷുറൻസില്ലാത്ത വണ്ടികള്‍ക്ക് പമ്പുകളില്‍ നിന്ന് പെട്രോളോ ഡീസലോ കിട്ടില്ല; സുപ്രീം കോടതി ഉത്തരവ്

ഡല്‍ഹി: തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവ...

സ്ത്രീകളുടെ സൗജന്യ യാത്ര: വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: സർക്കാർ സ്ത്രീകൾക്കായി അനുവദിച്ച കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിന്‍റെ സൗജന്യയാത്രക്ക് സ്ത്രീകൾ...

Related Articles

Popular Categories